കേസ് തെളിയില്ലെന്ന് സംശയിച്ചവരുണ്ട്, ദൈവത്തിന് നന്ദിയെന്ന് അഭയയുടെ സഹോദരൻ
text_fieldsതിരുവനന്തപുരം: അഭയക്കേസിൽ അവസാനം നീതികിട്ടിയതിൽ സന്തോഷമെന്ന് അഭയയുടെ സഹോദരൻ ബിജു തോമസ്. കേസ് തെളിയില്ലെന്ന് തന്നെയാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. നാട്ടിൽ പലര്‍ക്കും സംശയം ഉണ്ടായിരുന്നു. ഒടുവിൽ നീതി കിട്ടി. ദൈവത്തിന്‍റെ ഇടപെടൽ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ബിജു പറഞ്ഞു.
നീതിക്ക് വേണ്ടി സഭയയിലും സമൂഹത്തിലും ആഗ്രഹിച്ച നിരവധി പേരുണ്ട്. അവരെല്ലാം വിധികേട്ട് സന്തോഷിക്കുമെന്ന് ഉറപ്പാണ്. അവസാന നിമിഷം വരെ നീതികിട്ടുമോ എന്ന ആശങ്ക മനസിലുണ്ടായിരുന്നു. കടന്ന് പോന്ന വര്‍ഷങ്ങളിലെ അനുഭവങ്ങൾ അതായിരുന്നു. ഒരു മണിക്കൂറുകൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നതെന്നും ബിജു പ്രതികരിച്ചു.
അഭയ കൊലക്കേസിൽ ഒന്നാം പ്രതിഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സെഫി എന്നിവർ കുറ്റക്കാരാണെന്ന് വിധി പറഞ്ഞ സാഹചര്യത്തിലാണ് അഭയയുടെ സഹോദരൻ ദൈവത്തിന് നന്ദി പറഞ്ഞത്. രണ്ടുപേർക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം നടന്ന് 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 49 സാക്ഷികളെയാണ്കോടതി വിസ്തരിച്ചത്. സാക്ഷിമൊഴികൾ കേസിൽ നിർണ്ണായകമായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.