അഭിമന്യു വധം: ആ അമ്മയുടെ വിലാപത്തിന് രണ്ടാണ്ട്
text_fieldsകൊച്ചി: വർഷം രണ്ട് പിന്നിടുമ്പോഴും അഭിമന്യുവിെൻറ ഓർമകൾക്ക് മഹാരാജാസിെൻറ മുറ്റത്ത് മരണമില്ല. ചേതനയറ്റ ശരീരം ചേർത്തുപിടിച്ചുള്ള വട്ടവടയിലെ മാതാപിതാക്കളുടെ കണ്ണീർ ഇന്നുമൊരു വിങ്ങലായി ഇവിടെയുണ്ട്. 16 പ്രതികൾ അഴിക്കുള്ളിലുണ്ട്. വിചാരണ മാസങ്ങൾക്കുള്ളിൽ ആരംഭിക്കാനിരിക്കെ പ്രധാന തെളിവായ കത്തി തേടിയുള്ള അന്വേഷണത്തിലാണ് പൊലീസ്.
2018 ജൂലെ രണ്ടിന് പുലര്‍ച്ച 12.45നായിരുന്നു എറണാകുളം മഹാരാജാസ് കോളജിന് പിന്നിലെ വഴിയിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകരെന്ന് സംശയിക്കുന്നവരുടെ കുത്തേറ്റ് അഭിമന്യു വീണത്. മറ്റൊരു എസ്.എഫ്.ഐ നേതാവായ അർജുനും കുത്തേറ്റിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രതി സഹൽഹംസ കീഴടങ്ങിയതിനുശേഷം ആയുധം കണ്ടെത്താൻ വേമ്പനാട്ട് കായലിൽ പരിശോധന നടത്തിയിരുന്നു.
വെണ്ടുരുത്തി പാലത്തിന് സമീപം അഗ്നിശമന സേനയുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല.
ജെ.ഐ. മുഹമ്മദ്, ആരിഫ് ബിന്‍ സലീം, സഹോദരന് ആദില്‍ ബിന്‍ സലീം, റിയാസ് ഹുസൈന്, ബിലാല്‍ സജി, ഫാറൂഖ് അമാനി, പി.എം. റജീബ്, അബ്ദുല്‍ നാസര്‍, പി.എച്ച്. സനീഷ്, ഷിഫാസ്, ജിസാല്‍ റസാഖ്, ഫായിസ് ഫയാസ്, തന്സീല്, സഹൽ ഹംസ, മുഹമ്മദ് ഷഹിം, സനിദ് എന്നിങ്ങനെ 16 പ്രതികളാണ് പിടിയിലായത്.
സംഭവം നടന്ന് 85ാം ദിവസം 1500 പേജുള്ള ആദ്യഘട്ട കുറ്റപത്രം നൽകിയിരുന്നു. വിചാരണ മാസങ്ങൾക്കുള്ളിൽ തുടങ്ങും. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എ.സി.പി എസ്.ടി. സുരേഷ്കുമാറിെൻറ നേതൃത്വത്തിലാണ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.