അഭിമന്യു വധം: ഒരു പ്രതി കൂടി പിടിയിൽ
text_fieldsകായംകുളം: ക്ഷേത്രവളപ്പിൽ എസ്.എഫ്.െഎ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ സമാനരീതിയിലെ കേസിൽ നേരത്തെയും ഉൾപ്പെട്ടിട്ടുള്ള കുറ്റവാളി പിടിയിൽ. ലപാതകം, കൊലപാതക ശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയായ താമരക്കുളം കണ്ണനാകുഴി ഷീജാ ഭവനത്തിൽ ഉണ്ണികൃഷ്ണനാണ് (ഉണ്ണിക്കുട്ടൻ - 24) പിടിയിലായത്.
വള്ളികുന്നം പുത്തൻചന്ത കുറ്റിതെക്കതിൽ അഭിമന്യുവിനെ (15) വിഷുദിനത്തിൽ പടയണിവട്ടം ക്ഷേത്രവളപ്പിലിട്ട് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച പുലർച്ചെയോടെയാണ് പിടികൂടിയത്.
കേസിലെ ഒന്നാം പ്രതി വള്ളികുന്നം പുത്തൻപുരക്കൽ സജയ്ജിത്ത് (20), രണ്ടാം പ്രതി വള്ളികുന്നം ജ്യോതിഷ് ഭവനിൽ ജിഷ്ണു തമ്പി (26), വള്ളികുന്നം കണ്ണമ്പള്ളി പടീറ്റതിൽ അരുൺ അച്ച്യുതൻ (21), ഇലിപ്പക്കുളം െഎശ്വര്യയിൽ ആകാശ് പോപ്പി (20), വള്ളികുന്നം പള്ളിവിള ജങ്ഷൻ പ്രസാദം വീട്ടിൽ പ്രണവ് (23) എന്നിവർ നേരത്തെ പിടിയിലായിരുന്നു.
അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘം സുഹൃത്തുക്കളായ കാശിനാഥ് (15), ആദർശ് (17) കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃത്യത്തിൽ പെങ്കടുത്ത ഒരു പ്രതി കൂടിയാണ് അറസ്റ്റിലാകാനുള്ളത്. ഇയാൾക്കായി അന്വേഷണം ഉൗർജിതമാണ്. പ്രതികൾക്ക് രക്ഷപ്പെടാനും ഒളിവിലിരിക്കാനും സഹായം നൽകിയവരെ കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
ഒരു വർഷം മുമ്പ് വള്ളികുന്നത്തിന് സമീപം പാവുമ്പ ക്ഷേത്ര ഉൽസവത്തിനിടെ നിരപരാധിയായ യുവാവിനെ ഇയാൾ ഉൾപ്പെട്ട സംഘം വെട്ടികൊലപ്പെടുത്തിയിരുന്നു. ചവറ സ്വദേശി അഖിൽ ജിത്താണ് (25) അന്ന് കൊല്ലപ്പെട്ടത്. വൃക്ക രോഗിയായ മാതാവിനായി നേർച്ച അർപ്പിക്കാനെത്തിയ അഖിലിനെ ആളുമാറി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ക്ഷേത്രവളപ്പിൽ നേരത്തെയുണ്ടായ സംഘർഷത്തിന് പകരം ചോദിക്കാൻ എത്തിയ സംഘമാണ് അക്രമണം അഴിച്ചുവിട്ടത്. നിരവധി പേർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു. വള്ളികുന്നത്തെ ആർ.എസ്എസ്^ഡി.വൈ.എഫ്.െഎ സംഘർഷത്തിെൻറ തുടർച്ചയെന്നവണ്ണം ഒരു വർഷം മുമ്പ് കിഴക്ക് മേഖല പ്രസിഡൻറ് ഉദിത്ത് ശങ്കറിനെ (26) വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. ഇയാൾക്കൊപ്പം അന്ന് പ്രതികളായിരുന്നവരെ കാപ്പ നിയമ പ്രകാരം നാട് കടത്തിയിരിക്കുകയാണ്. മൂന്നോളം അടിപിടി കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് സി.െഎ ഡി. മിഥുൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.