15 അംഗ സംഘത്തിെൻറ ഗൂഢാലോചന
text_fieldsകൊച്ചി: ഒളിവിൽ കഴിയുന്ന ഒന്നാംപ്രതി വടുതല സ്വദേശി മുഹമ്മദ് അടക്കം 15 പേർ ക്രിമിനൽ ഗൂഢാലോചന നടത്തിയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. നവാഗതരെ കാമ്പസിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്ററുകൾ പതിക്കലും ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്.എഫ്.െഎ- എസ്.ഡി.പി.െഎ, കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അഭിമന്യുവിനെ നെഞ്ചിൽ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കാമ്പസിെൻറ മതിലിൽ എസ്.എഫ്.െഎയുടെ ചുവരെഴുത്തിന് മുകളിലായി കാമ്പസ് ഫ്രണ്ട് പോസ്റ്ററുകൾ പതിച്ചത് എസ്.എഫ്.െഎ പ്രവർത്തകർ കീറിക്കളഞ്ഞു. വിവരം കോളജിലെ വിദ്യാർഥിയായ ഒന്നാംപ്രതി മുഹമ്മദ് വിളിച്ചറിയിച്ചതനുസരിച്ച് കാമ്പസ് ഫ്രണ്ട് പ്രവർത്തകർ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഇടിക്കട്ട, ട്യൂബ് ലൈറ്റ്, തടിക്കഷ്ണം, മൂർച്ചയേറിയ ആയുധങ്ങൾ എന്നിവയുമായായിരുന്നു ആക്രമണം.
തർക്കത്തിനിടെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അഭിമന്യുവിെൻറ ഇടത് നെഞ്ചിൽ ആഴത്തിൽ കുത്തി. തടയാൻ ചെന്ന ഡിഗ്രി വിദ്യാർഥി അർജുൻ അടക്കമുള്ളവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ രാഹുലിനെ നാലാംപ്രതി ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ച് പരിക്കേൽപിച്ചു. രാഹുലിനെ ആക്രമിക്കുന്നത് തടയാൻ ചെന്ന അർജുെൻറ വയറ്റിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായും റിപ്പോർട്ടിലുണ്ട്.
പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, െകാലപാതക ശ്രമം, അന്യായമായി സംഘംചേരൽ, മാരകായുധങ്ങളുപയോഗിച്ച് കലാപാന്തരീക്ഷം സൃഷ്ടിക്കൽ, അന്യായമായി തടഞ്ഞുവെക്കൽ, മാരകമായി മുറിവേൽപിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം കാമ്പസ് ഫ്രണ്ട് പ്രവർത്തകർ നടത്തുന്ന ‘കൊച്ചിൻ ഹൗസ്’ എന്ന ഹോസ്റ്റലിൽനിന്നാണ് രണ്ടുമുതൽ നാലുവരെ പ്രതികളെ കസ്റ്റഡിയിലെടുത്തത്. കുത്തേറ്റ അർജുെൻറ നില ഗുരുതരമായതിനാൽ പ്രതികളെ കാണിച്ച് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
സാക്ഷികളെ കാണിച്ച് തിരിച്ചറിയേണ്ടതിനാൽ പ്രതികളെ മുഖം മറച്ചാണ് സെല്ലിൽ പാർപ്പിച്ചിരിക്കുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു. തിരിച്ചറിയൽ പരേഡ് നടത്താൻ അപേക്ഷയും നൽകിയിട്ടുണ്ട്.
പ്രതികൾ ഏഴ് ദിവസം പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: മഹാരാജാസ് കോളജ് രണ്ടാംവർഷ ബിരുദ വിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ അഭിമന്യുവിെൻറ കൊലപാതകം ആസൂത്രിതമെന്ന നിഗമനത്തിന് ബലമേറുന്നു. പ്രതികൾ നേരത്തേ കൊച്ചിയിലെത്തി തമ്പടിച്ചതും സ്വദേശമായ വട്ടവടയിൽനിന്ന് അഭിമന്യുവിനെ നിർബന്ധിച്ച് വിളിച്ചുവരുത്തിയതുമാണ് ഇത്തരം സൂചനകളിലേക്ക് വിരൽചൂണ്ടുന്നത്. കൊലപാതകം ആസൂത്രിതമാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞതിനുപിന്നാലെ ഗൂഢാലോചനയുണ്ടെന്ന് അഭിമന്യുവിെൻറ ബന്ധുക്കളും ആരോപിച്ചു.
ഡി.വൈ.എഫ്.െഎ മേഖല സമ്മേളനത്തിൽ പെങ്കടുക്കാൻ നാട്ടിലെത്തിയ അഭിമന്യു, സംഭവം നടന്ന ഞായറാഴ്ച കൊച്ചിയിലേക്ക് തിരിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. പിറ്റേദിവസം രാവിലെ പത്തിന് ക്ലാസ് തുടങ്ങുന്നതിനാൽ രാത്രി നാട്ടിൽനിന്ന് പുറപ്പെട്ട് രാവിലെ കോളജിൽ എത്തുകയായിരുന്നു ഉദ്ദേശ്യം. അവധികഴിഞ്ഞ് കോളജിലേക്ക് പലപ്പോഴും അഭിമന്യുവിെൻറ യാത്രകൾ ഇത്തരത്തിലായിരുന്നു. ഞായറാഴ്ച നാട്ടിലെയും വീട്ടിലെയും തിരക്കുകൾക്കിടയിൽ നിൽക്കുേമ്പാഴും അഭിമന്യുവിന് നിരന്തരം ഫോൺവിളികൾ വന്നുകൊണ്ടിരുന്നു. എങ്ങനെയും ഞായറാഴ്ച വൈകീട്ടുതന്നെ എത്തണമെന്നായിരുന്നു വിളിച്ചവരുടെ ആവശ്യമെന്ന് അഭിമന്യുവിെൻറ കുടുംബാംഗങ്ങൾ പറയുന്നു.
നവാഗതരെ വരവേൽക്കാനുള്ള ഒരുക്കം കാമ്പസിൽ നടക്കുന്നതിനാൽ നാട്ടിൽ നിൽക്കാൻ അഭിമന്യുവിനും മനസ്സ് വന്നില്ല. വട്ടവടയിൽനിന്ന് ആദ്യംകിട്ടിയ പച്ചക്കറി ലോറിയിൽ കയറി. വാഹനങ്ങൾ മാറിക്കയറി രാത്രിയോടെ കോളജിലെത്തി. അരമണിക്കൂറിനകം സംഘർഷവും കൊലപാതകവും നടന്നു. ചുവരെഴുത്തിനെച്ചൊല്ലി പുറത്ത് തർക്കം മൂർച്ഛിക്കുന്നതിനിടെയാണ് അഭിമന്യുവും സുഹൃത്തുക്കളും സ്ഥലത്തെത്തിയത്.
സമീപത്തെ സി.സി ടി.വിയിൽനിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പ്രധാന തെളിവ്. ഇതാകെട്ട, വേണ്ടത്ര വ്യക്തവുമല്ല. നീല ഷർട്ട് ധരിച്ച ഒരാൾ അധികം വലുപ്പമില്ലാത്ത കൂർത്ത ആയുധവുമായി നടന്നുനീങ്ങുന്നത് ദൃശ്യത്തിലുണ്ട്. ഇയാളാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പൊലീസിെൻറ നിഗമനം. എന്നാൽ, അഞ്ചുദിവസമായിട്ടും സംഭവവുമായി നേരിട്ട് ബന്ധമുള്ള കൂടുതൽേപരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. നാലുപേരാണ് ഇതുവരെ പിടിയിലായത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചിലർ കസ്റ്റഡിയിലുമുണ്ട്. അന്വേഷണത്തിൽ പ്രതിസന്ധിയില്ലെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് പറഞ്ഞു.
എസ്.ഡി.പി.െഎ ജില്ല ഭാരവാഹികളടക്കം 68 പേർ കരുതൽതടങ്കലിൽ
ആലുവ: അഭിമന്യു വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ എസ്.ഡി.പി.െഎ എറണാകുളം ജില്ല ഭാരവാഹികളടക്കം 68 പേരെ പൊലീസ് കരുതൽതടങ്കൽ വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്തു. എറണാകുളം റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്നായാണ് എസ്.ഡി.പി.െഎ ജില്ല പ്രസിഡൻറ് ഷൗക്കത്തലി, മറ്റ് ഭാരവാഹികളായ സുൽഫിക്കർഅലി, ഫാറൂഖ്, ഷമീർ എന്നിവരടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തത്.
ആലുവ ഈസ്റ്റ്, എടത്തല, ചെങ്ങമനാട്, ഞാറക്കൽ, പെരുമ്പാവൂർ, കാലടി, ഊന്നുകൽ, കല്ലൂർക്കാട്, പോത്താനിക്കാട് സ്റ്റേഷനുകളിൽ ഒരുകേസ് വീതമാണ് എടുത്തത്. വടക്കേക്കര, മുളന്തുരുത്തി എന്നിവിടങ്ങളിൽ രണ്ടുവീതം കേസുകളെടുത്തു. ആലുവ വെസ്റ്റ്, നോർത്ത് പറവൂർ, കുറുപ്പംപടി, കുന്നത്തുനാട് സ്റ്റേഷനുകളിൽ മൂന്നുവീതവും തടിയിട്ടപറമ്പ് നാലും കോതമംഗലത്ത് അഞ്ചും കേസെടുത്തു. കൂടുതൽ കേസുകൾ മൂവാറ്റുപുഴ സ്റ്റേഷനിലാണ്.
കൈവെട്ട് സംഭവം നടന്ന ഇവിടെ 21 കേസാണ് എടുത്തത്. മൊത്തം 57 കേസുകളിലാണ് 68 പേർ കസ്റ്റഡിയിലുള്ളത്. 25ഒാളം നേതാക്കളും 38ഒാളം പ്രവർത്തകരും ഉൾപ്പെടുമെന്ന് റൂറൽ പൊലീസ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.