അർജുൻ, നിന്നോട് എങ്ങനെ പറയും അഭിമന്യു മടങ്ങിവരില്ലെന്ന്?
text_fieldsകൊച്ചി: സംസാരിച്ചപ്പോൾ അർജുൻ ചോദിച്ചതത്രയും അഭിമന്യുവിനെക്കുറിച്ചായിരുന്നു. ആശുപത്രി കിടക്കയിൽ അവെൻറ കണ്ണുകൾ തിരയുന്നത് അഭിമന്യുവിെൻറ മുഖമാണ്. ഉള്ളുരുകുന്ന വേദനക്കിടയിൽ മടക്കമില്ലാത്ത ലോകത്തേക്ക് അഭിമന്യു യാത്രയായെന്ന വിവരം എങ്ങനെ അർജുനെ അറിയിക്കുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. തൊട്ടടുത്ത മുറിയിൽ അഭിമന്യു ഉണ്ടെന്ന വിശ്വാസത്തിലാണ് അർജുൻ.
അഭിമന്യുവിനൊപ്പം കുത്തേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന അർജുനെ കാണാൻ രാവിലെയും വൈകീട്ടും അമ്മ ജമിനി മാത്രമാണ് കയറുന്നത്. ഇടക്ക് ഒന്നുരണ്ട് തവണ അവൻ സംസാരിച്ചപ്പോൾ ചോദിച്ചതൊക്കെ അഭിമന്യുവിനെക്കുറിച്ച് മാത്രമായിരുന്നു.
ആശുപത്രിക്കിടക്കയിൽ അവെൻറ ചിന്തകൾ തെൻറ കൂട്ടുകാരെൻറ ഓർമകളിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു. മഹാരാജാസ് കോളജിനോടുള്ള കടുത്ത ഇഷ്ടമാണ് അര്‍ജുനെ കോളജിലെത്തിച്ചത്.
അഭിമന്യുവിെൻറ സഹോദരിയുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് അർജുൻ വട്ടവടയിൽ പോയിരുന്നു. ഒറ്റമുറി വീടുകളിൽ ജീവിതം തള്ളിനീക്കുന്ന അവിടത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അവനെ സ്വാധീനിച്ചിട്ടുണ്ട്. ആശുപത്രിയിൽനിന്ന് എങ്ങനെ അഭിമന്യു വീട്ടിലേക്ക് പോകുമെന്നതാണ് അർജുനെ ഇപ്പോഴും അലട്ടുന്നത്. ഉത്തർപ്രദേശിൽ അധ്യാപകനായി ജോലി ചെയ്യുന്ന അർജുെൻറ പിതാവ് എം.ആർ. മനോജ് ശനിയാഴ്ച എറണാകുളത്തെത്തും. അർജുന് കരളിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വേഗത്തിൽ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ദ്രവരൂപത്തിലുള്ള ആഹാരമാണ് നൽകുന്നത്. മഹാരാജാസിലെ രണ്ടാം വര്‍ഷ ഫിലോസഫി ബിരുദ വിദ്യാർഥിയാണ് അര്ജുന്. ഹോസ്റ്റലില്‍ അഭിമന്യുവും അര്‍ജുനും അടുത്തടുത്ത മുറികളിലാണ് താമസിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.