അഭിമന്യു വധം: ആക്രമണം ആസൂത്രിതം; കൂടുതൽ എസ്.എഫ്.െഎക്കാരെ ലക്ഷ്യമിട്ടിരുന്നെന്ന്
text_fieldsകൊച്ചി: ചുവരെഴുത്തിെൻറ പേരിൽ മഹാരാജാസ് കോളജിലുണ്ടായ സംഘർഷം ആസൂത്രിതമായിരുന്നെന്നും കൂടുതൽ എസ്.എഫ്.ഐക്കാരെ ലക്ഷ്യമിട്ടിരുന്നെന്നും വിവരം. ചുവരെഴുത്തുകൾ മാറ്റിയെഴുതാനും മായ്ച്ചവരെ പാഠം പഠിപ്പിക്കാനുമായിരുന്നു ലഭിച്ച നിർദേശമെന്ന് അറസ്റ്റിലായവർ വെളിപ്പെടുത്തിയതായാണ് അന്വേഷണ സംഘം നൽകുന്ന വിവരം. അക്രമികളെ സഹായിച്ചവരെ ഉൾപ്പെടെ പ്രതിചേർക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം, സംഭവം നടന്ന് ഒരാഴ്ചയാകുമ്പോഴും മുഖ്യപ്രതി ആരെന്നതുൾപ്പെടെ നിർണായക വിവരങ്ങൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
കേസിൽ ആദ്യം അറസ്റ്റിലായ കോട്ടയം കങ്ങഴ സ്വദേശി ബിലാൽ, ഫോർട്ട്കൊച്ചി കൽവത്തി സ്വദേശി റിയാസ്, പത്തനംതിട്ട കളത്തൂർ സ്വദേശി ഫാറൂഖ് എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചത്. ചുവരെഴുത്തിനെച്ചൊല്ലി മനഃപൂർവം സംഘർഷമുണ്ടാക്കാനായിരുന്നു ലഭിച്ച നിർദേശം. അതിനിടെ പരമാവധി എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. അതിനായാണ് മാരകായുധങ്ങളുമായി എത്തിയതെന്ന് പ്രതികൾ പറഞ്ഞു. അതിനിടെ, ശനിയാഴ്ച അറസ്റ്റിലായ നവാസ്, ജെഫ്രി എന്നിവരെ റിമാൻഡ് ചെയ്തു. അക്രമി സംഘത്തിലുള്ളവരെ രക്ഷപ്പെടാൻ സഹായിച്ചവരാണ് ഇരുവരും. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അഭിമന്യുവിനെ കുത്തിയ ആളെയും ഇവരെ കോളജിലേക്കയച്ച സംഘത്തെയും തിരിച്ചറിഞ്ഞെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി മുഹമ്മദാണ് മുഖ്യ പ്രതിസ്ഥാനത്തുള്ളത്. എന്നാൽ, മുഹമ്മദും കുടുംബവും മറ്റു പ്രതികളും അവരെ സഹായിച്ചവരുമൊക്കെ മറ്റു സംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് സൂചന. മൊബൈൽ ഫോണുകൾ ഉപേക്ഷിച്ചതിനാൽ അത് പിന്തുടർന്നുള്ള അന്വേഷണം സാധ്യമല്ല. വിദേശത്തേക്കു കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളത്തിൽ ഉൾപ്പെടെ ജാഗ്രത നിർദേശം നൽകി. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ശ്രമമുണ്ട്.
പ്രതികൾ രക്ഷപ്പെട്ടത് ഓട്ടോയിൽ
കൊച്ചി: അഭിമന്യു വധത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടത് ഓട്ടോറിക്ഷയില്‍. കൊച്ചി നഗരത്തിലെ ഓട്ടോ ഡ്രൈവറുടേതാണ് മൊഴി. കൊലപാതകശേഷം ഓടിയെത്തിയ സംഘം ഓട്ടോയിൽ കയറി താമസ സ്ഥലത്തേക്ക് പോവുകയായിരുെന്നന്നാണ് ചാനലിന് നൽകിയ മൊഴി. പുലര്‍ച്ച ഒന്നോടെ കോളജിനടുെത്ത ജോസ് ജങ്ഷനിലേക്ക് ഓടിയെത്തിയ സംഘം ഓട്ടോയിൽ തോപ്പുംപടിയിൽ ഇറങ്ങി. നാലുപേരായിരുന്നു ഉണ്ടായിരുന്നത്.
എല്ലാവര്ക്കും 25ല്‍ താഴെ പ്രായമാണ് തോന്നിയത്. ഒരാൾക്ക് ഷര്‍ട്ട് ഉണ്ടായിരുന്നില്ല. ഫുട്ബാള്‍ മത്സരം കാണുന്നതിനിടെ സംഘര്‍ഷം ഉണ്ടായെന്നാണ് കാരണം പറഞ്ഞതെന്ന് ഓട്ടോ ഡ്രൈവര്‍ മൊഴിനൽകി. അതേസമയം, ഇക്കാര്യം കേസന്വേഷിക്കുന്ന പൊലീസ് സംഘം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ദൃക്സാക്ഷികളുണ്ടോയെന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.