അഭിമന്യു വധം: നാലുപ്രതികൾക്ക് ജാമ്യം
text_fieldsകൊച്ചി: മഹാരാജാസ് കോളജ് ബിരുദവിദ്യാർഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നാലുപ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കണ്ണൂര് പിലാക്കൽ സൈൻ വീട്ടിൽ കെ.കെ. ഷാനവാസ് (34), മട്ടാഞ്ചേരി ഈരവേലി നെട്ടേപ്പറമ്പിൽ നജീബ് (34), പനയപ്പിള്ളി തേവലിക്കൽ ടി.എൻ. ജിഫ്രിൻ (27), കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി തലശ്ശേരി സ്വദേശി മുഹമ്മദ് റിഫ (25) എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
രണ്ടാൾ ഉറപ്പിലും അന്വേഷണവുമായി സഹകരിക്കണമെന്ന നിബന്ധനകളോടെയുമാണ് ജാമ്യം അനുവദിച്ചത്. ആക്രമണത്തിൽ നേരിട്ട് പങ്കാളിത്തമില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ജാമ്യം. പ്രതികളെ സഹായിെച്ചന്നും ഒളിവിൽ പോകാൻ ഒത്താശചെയ്തെന്നുമായിരുന്നു ഇവർക്കെതിരായ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.