അഭിമന്യു വധത്തിെൻറ പേരില്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമം -എസ്.ഡി.പി.െഎ
text_fieldsകൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കൊല ചെയ്യപ്പെട്ടതിെൻറ പേരില്‍ സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ മജീദ് ഫൈസി വാർത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പ്രതികളുടെ പേരോ സംഘടനാ ബന്ധമോ പൊലീസ് വ്യക്തമാക്കുന്നതിന് മുമ്പു തന്നെ സി.പി.എം എസ്.ഡി.പി.െഎക്കെതിരെ ദുഷ്പ്രചാരണം ആരംഭിച്ചു. കൊലപാതകത്തെ വര്‍ഗീയമായി ചിത്രീകരിക്കുകയാണ് സി.പി.എം ചെയ്തത്.
എസ്.ഡി.പി.െഎക്ക് ഈ കൊലപാതകത്തില്‍ ഒരു പങ്കുമില്ല. കാമ്പസ് ഫ്രണ്ട് എസ്.ഡി.പി.െഎ യുടെ വിദ്യാര്‍ഥി സംഘടനയല്ല. സംഭവസ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണം. ഫോൺ വിളി വിവരങ്ങളും കാമറ ദൃശ്യങ്ങളും ഇപ്പോഴും ദുരൂഹമായി തന്നെ ഇരിക്കുന്നത് ആരെ സംരക്ഷിക്കാനാണെന്ന് സി.പി.എം വ്യക്തമാക്കണം. പൊലീസിെൻറ അന്വേഷണത്തിന് എതിരല്ല. പക്ഷേ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നത്. വ്യാപകമായി പാർട്ടി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയാണ്.
എഴുതി തയാറാക്കിയ ചോദ്യാവലിയാണ് ഇവർക്ക് നൽകുന്നത്. ഇതാകെട്ട സംസ്ഥാനത്തെ ബി.ജെ.പി യുടെ അജണ്ടക്ക് സഹായകമായ രീതിയിലാണ്. എസ്.ഡി.പി.െഎയിലെ ദലിത് പ്രവര്‍ത്തകരുടെ വീടുകള്‍ തിരഞ്ഞ് പിടിച്ച് റെയ്ഡ് നടത്തുകയാണെന്ന് ഫൈസി പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. മനോജ്കുമാർ, ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ, എറണാകുളം ജില്ല പ്രസിഡൻറ് വി.കെ. ഷൗക്കത്തലി എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.