അഭിമന്യു വധക്കേസ്: വിമർശനത്തിൽ ശരിയുണ്ടെങ്കിൽ ഗൗരവതരം –വിജയരാഘവൻ
text_fieldsതൃശൂർ: അഭിമന്യു വധവുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങളിൽ ശരിയുണ്ടെങ്കിൽ ഗൗരവപൂർവം കാണുമെന്ന് ഇടതുമുന്നണി കൺവീനർ വിജയരാഘവൻ ‘മീറ്റ് ദ പ്രസി’ൽ പറഞ്ഞു. അഭിമന്യു വധവുമായി ബന്ധപ്പെട്ട് പാർട്ടിയെ പ്രതിക്കൂട്ടിലാക്കി എം.എൽ.എയുടെ ഭാര്യയുടേത് എന്ന മട്ടിൽ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന ഒന്നും ഇതിലില്ല. ആർക്കും എന്തും പറയാം. അതിൽ ബേജാറാവേണ്ട. അതിനേക്കാൾ പ്രാധാന്യം പ്രതിയെ പിടിക്കലാണ്. എന്നാൽ, വിമർശനങ്ങളിൽ ശരിയുണ്ടെങ്കിൽ ഗൗരപൂർവം കാണും. അഭിമന്യു വധത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് സൈമൺ ബ്രിേട്ടാ പോലുള്ളവർ അഭിപ്രായപ്പെട്ടത് ചൂണ്ടിക്കാട്ടിയപ്പോൾ കൊലപാതകം ആസൂത്രണം ചെയ്തവരെ കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
സി.പി.െഎ അടക്കം ഘടക കക്ഷികളുമായി എെന്തങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഉഭയകക്ഷി ചർച്ചയിലൂടെയാണ് പരിഹരിക്കുകയെന്നും അല്ലാതെ സാമൂഹിക മാധ്യമങ്ങളിലൂടെയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.