ആളൊഴിഞ്ഞ് ക്ലാസ് മുറി; അഭിമന്യുവിനെ കാത്ത് എഴുതിത്തീരാത്ത നോട്ട്ബുക്കുകൾ
text_fieldsകൊച്ചി: ചെയ്തുതീർത്ത പരീക്ഷണങ്ങളുടെ ബാക്കി പത്രമായി രണ്ടാം വർഷ രസതന്ത്ര ക്ലാസിെല മേശപ്പുറത്ത് റെേക്കാഡ് ബുക്ക് അഭിമന്യുവിനെ കാത്തിരിക്കുകയാണ്. വടിവൊത്ത അക്ഷരങ്ങളും തെറ്റാത്ത വാക്കുകളും അനുകരിക്കാനാകാത്ത കൈപ്പടയും ഇഴുകിചേർന്ന രണ്ട് നോട്ട്ബുക്കുകളുമുണ്ട് ഇവിടെ. അവയിലെ ആദ്യ പേജിൽ അഭിമന്യു. എം എന്ന് എഴുതി ചേർത്തിരിക്കുന്നു. ഫിസിക്സ്, ഗണിതം എന്നിവയുടെ നോട്ട്ബുക്കുകളാണ് ഇവ. അവെൻറ പേനയുടെ സ്പർശമേൽക്കാൻ ഇനിയും താളുകളതിൽ ബാക്കിയുണ്ട്. എഴുതാൻ അഭിമന്യു മാത്രം ഇനിയില്ല. സംഭവങ്ങൾക്കുശേഷം ബുധനാഴ്ച ക്ലാസുകൾ ആരംഭിച്ച മഹാരാജാസ് കോളജിൽ പക്ഷെ, രണ്ടാം വർഷ കെമിസ്ട്രി ക്ലാസിൽ മാത്രം ആരും എത്തിയില്ല. നിറഞ്ഞ ചിരിയോടെയുള്ള തങ്ങളുടെ കൂട്ടുകാരെൻറ സാന്നിധ്യമില്ലാത്ത ക്ലാസ് മുറി സഹപാഠികൾക്ക് ചിന്തിക്കാവുന്നതിലുമപ്പുറമാണ്.
അഭിമന്യു ഉൾപ്പെടെ 37 പേരായിരുന്നു ക്ലാസിലുണ്ടായിരുന്നത്. തങ്ങളുടെ കൂട്ടുകാരൻ ഇനിയില്ലെന്ന സത്യം അംഗീകരിക്കാൻ അവർക്ക് ഇനിയുമായിട്ടില്ല. ക്ലാസ് മുറിയിൽ തളംകെട്ടി നിൽക്കുന്നത് കടുത്ത നിശ്ശബ്ദതയാണ്. കെമിസ്ട്രി വിഭാഗത്തിലെ മറ്റു ക്ലാസുകളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ബുധനാഴ്ച രാവിലെ അവിടെയെത്തി അഭിമന്യുവിനെ അനുസ്മരിച്ചു.
സഹപാഠികളെ പോലെ മുതിർന്ന വിദ്യാർഥികൾക്കും അവൻ പ്രിയപ്പെട്ടവനായിരുന്നു. കോളജിലെ ഏത് കാര്യങ്ങളിലും ഓടിയെത്തുന്ന സൗമ്യനായ അഭിമന്യുവിനെ കണ്ണീരിെൻറ നനവോടെയല്ലാതെ അവർക്ക് ഓർമിക്കാനാകുമായിരുന്നില്ല. പലരും മുഖം പൊത്തി ക്ലാസ് മുറിയിൽനിന്ന് പുറത്തേക്കിറങ്ങി പൊട്ടിക്കരഞ്ഞു. കാമ്പസിനുള്ളിലെ എല്ലാ പൊതുപ്രവർത്തനങ്ങളിലും പങ്കാളിയായി ഓടിക്കിതച്ച് അഭിമന്യു ക്ലാസിലെത്തുമ്പോൾ വൈകിയിരിക്കും. പിെന്ന ഉടൻ ക്ലാസിൽ കയറി പഠന കാര്യങ്ങളിലേക്ക് കടക്കും. ഇതായിരുന്നു സ്ഥിരം രീതി. വിദ്യാർഥികൾ മാത്രമല്ല അധ്യാപകരും അനധ്യാപകരും മഹാരാജാസിലെ ഓരോ വ്യക്തിത്വങ്ങളും ഞെട്ടലിൽനിന്ന് മുക്തരായിട്ടില്ല. അഭിമന്യുവിെൻറ ഓർമകളിലാണ് കെമിസ്ട്രി ഡിപ്പാർട്മെൻറും.
കുട്ടികളെ ഫോണിൽ ബന്ധപ്പെട്ട് കോളജിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകർ. വിദ്യാർഥികളെയും രക്ഷകർത്താക്കളെയും ചേർത്തിരുത്തി കൗൺസലിങ് നടത്താനാണ് ആലോചന. ഇവരുടെ മുൻ ക്ലാസ് അധ്യാപിക ലിജിയെ വിളിച്ചുവരുത്തി കുട്ടികളോട് സംസാരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇവർ നിലവിൽ മറ്റൊരു കോളജിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.