Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിമന്യു വധം: പൊലീസ്​...

അഭിമന്യു വധം: പൊലീസ്​ പീഡിപ്പിക്കുന്നതായി പ്രതിയുടെ മാതാവ്​ ഹൈകോടതിയിൽ

text_fields
bookmark_border
Abhimanyu-Murder-Case
cancel
camera_alt????????

കൊച്ചി: അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ട്​ പൊലീസ് തങ്ങളെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നെന്ന് ആരോപിച്ച് അറസ്​റ്റിലായ പ്രതിയുടെ മാതാവ്​ ഹൈകോടതിയിൽ. കേസിൽ കഴിഞ്ഞ ദിവസം അറസ്​റ്റിലായ ആദിലി​​െൻറ മാതാവ് ചുണങ്ങംവേലി സ്വദേശിനി ഷഹർബാനാണ്​ ഹരജി നൽകിയിരിക്കുന്നത്​. 

കേസുമായി ബന്ധപ്പെട്ട്​ ഷമീർ, മനാഫ് എന്നിവരെ തേടിയെത്തുന്ന പൊലീസ്​ ഭീഷണിപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ഇരുവ​രുടെയും ഭാര്യമാരും കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, ആദിലിനും ഇരട്ട സഹോദരൻ ആരിഫിനും അഭിമന്യുവി​​െൻറ ​െകാലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന്​ സർക്കാർ ഹൈകോടതിയെ അറിയിച്ചു. ആരിഫ് ഒളിവിലാണെന്നും സർക്കാർ വ്യക്തമാക്കി. 

ത​​െൻറ മറ്റൊരു മകൻ 19കാരനായ അമീറിനെ ജൂലൈ 13 മുതൽ പൊലീസ്​ കസ്​റ്റഡിയിൽ ​െവച്ചിരിക്കുകയാണെന്ന്​​ ഹരജിയിൽ പറയുന്നു. അറസ്​റ്റ്​ രേഖപ്പെടുത്തുകയോ മോചിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇതിനിടയിലാണ്​ ആദിലിനെ അറസ്​റ്റ്​ ചെയ്​തത്​. ആരിഫിനെ​ കണ്ടെത്തിയിട്ടില്ല. ഭർത്താവ് മുഹമ്മദ് സലീമിനെ ഹാദിയ വിഷയത്തിൽ ഹൈകോടതിയിലേക്ക് മാർച്ച് നടത്തിയെന്ന കേസിൽ ജൂലൈ നാലിന് അറസ്​റ്റ്​ ചെയ്ത് റിമാൻഡിലാക്കി. 

ജൂലൈ 14 ന് തന്നെയും മകളെയും പൊലീസ് വിളിച്ചു വരുത്തി രാത്രി ഒമ്പതുവരെ തടഞ്ഞുവെച്ചെന്നും ഹരജിയിൽ പറയുന്നു. പള്ളുരുത്തി, സെൻട്രൽ പൊലീസ് സ്​റ്റേഷനുകളിലേക്ക് തങ്ങളെ തുടർച്ചയായ ദിവസങ്ങളിൽ വിളിച്ചു വരുത്തി തടഞ്ഞുവെക്കുന്നതായി ആരോപിച്ചാണ്​ മനാഫി​​െൻറയും ഷമീറി​​െൻറയും ഭാര്യമാർ ഹരജി നൽകിയിരിക്കുന്നത്​.


അഭിമന്യു വധക്കേസ്​: ആദിൽ റിമാൻഡിൽ
കൊച്ചി: അഭിമന്യു വധക്കേസിൽ അറസ്​റ്റിലായ കാമ്പസ് ഫ്രണ്ട് ജില്ല കമ്മിറ്റി അംഗം ആലുവ എടത്തല ചുണങ്ങംവേലി സ്വദേശി ആദിലിനെ (20) റിമാൻഡ് ചെയ്തു. കഴിഞ്ഞ രണ്ടിന്​ പുലർച്ചെ മഹാരാജാസ് കോളജ് വ‌ളപ്പിൽ എത്തിയ കൊലയാളിസംഘത്തിൽ ഇയാളും ഉൾപ്പെട്ടിരുന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇയാളുടെ ഇരട്ടസഹോദരൻ ആസിഫിനെ പൊലീസ് ചോദ്യംചെയ്തിരുന്നു.

കേസിൽ ആദിൽ ഉൾപ്പെടെ 20 പ്രതികളാണ് ഇതുവരെ പിടിയിലായത്. ഇതിൽ നാലുപേർ മാത്രമാണ്​ നേരിട്ട്​ പങ്കെടുത്തത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരാണ് ബാക്കിയുള്ളവർ. കൊലപാതക സംഘത്തിലുൾപ്പെട്ട ഒമ്പത്​ പ്രതികൾക്കായി​ തിരച്ചിൽ തുടരുകയാണ്. ഇവർ സംസ്​ഥാനം വിട്ടതായാണ്​ അന്വേഷണസംഘം സംശയിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmaharajasmalayalam newsAbhimanyu Murder
News Summary - abhimanyu murder police-kerala news
Next Story