വാക്സിന്റെ ഗുണനിലവാരം ചോദ്യംചെയ്ത് അഭിരാമിയുടെ മാതാപിതാക്കൾ കോടതിയിലേക്ക്
text_fieldsവടശ്ശേരിക്കര: തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റ് മൂന്നു ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധയേറ്റ് മകൾ അഭിരാമി മരണപ്പെട്ട സംഭവത്തിൽ വാക്സിന്റെ നിലവാരം ചോദ്യംചെയ്ത് മാതാപിതാക്കൾ കോടതിയെ സമീപിക്കുന്നു. നിലവാരമില്ലാത്ത വാക്സിൻ കുത്തിവെച്ചതും ആരോഗ്യരംഗത്തുള്ളവരുടെ അനാസ്ഥയുമാണ് മകളെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് മാതാപിതാക്കളായ ഹരീഷും രജനിയും ആരോപിച്ചു. ആർക്കും ഇങ്ങനെയൊരവസ്ഥ ഉണ്ടാകാതിരിക്കുവാൻ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിരോധ വാക്സിന്റെ നിലവാരമില്ലായ്മയെക്കുറിച്ചും കുട്ടിയുടെ മരണത്തെക്കുറിച്ചും സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും അവർ 'മാധ്യമ'ത്തോട് പറഞ്ഞു. സഹായവാഗ്ദാനം ചെയ്ത് നിയമമേഖലയിലുള്ളവരും സാമൂഹിക പ്രവർത്തകരും സമീപിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
വീടിനുസമീപം പാല് വാങ്ങാന്‍ പോകുമ്പോഴാണ് പെരുനാട് മന്ദപ്പുഴ സ്വദേശിയായ അഭിരാമിക്ക് (12) നായുടെ കടിയേറ്റത്. നായ് കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്ന ഭാഗത്തും കടിച്ചു. ഏഴ് മുറിവുകളുണ്ടായിരുന്നു. കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. ഉടന്‍തന്നെ സമീപ സാമൂഹിക ആരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ചു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിരാമിക്ക് ആദ്യഡോസ് വാക്സിനും ഹീമോഗ്ലോബിനും നല്കി. രണ്ടുദിവസത്തെ കിടത്തിച്ചികിത്സക്കുശേഷം 15ന് വിട്ടിലേക്ക് അയച്ചു.
മൂന്നാംദിവസവും ഏഴാംദിവസവും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്ന് പ്രതിരോധ കുത്തിവെപ്പെടുത്തു. ഇതിനിടെ അസ്വസ്ഥത തോന്നിയ കുട്ടിതന്നെ പെരുനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറോട്, തന്നെ കിടത്തിച്ചികിത്സിക്കാൻ ആവശ്യപ്പെട്ടതായും എന്നാൽ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ആശുപത്രിയുടെയും ജീവനക്കാരുടെയും പരിമിതികൾ ചൂണ്ടിക്കാട്ടി നിഷേധിച്ചെന്നും മാതാപിതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.