സുമനസ്സുകൾ കനിഞ്ഞാൽ അഭിഷേകിന് കരൾ മാറ്റാം
text_fieldsചാലക്കുടി: വിദ്യാർഥി കരൾമാറ്റ ശസ്ത്രക്രിയക്ക് സുമനസ്സുകളിൽനിന്ന് സഹായം തേടുന്നു. കോടശ്ശേരി പഞ്ചായത്തിലെ വെള്ളിക്കുളങ്ങര ആക്കലപറമ്പൻ വാസുവിെൻറ മകൻ അഭിഷേകാണ് (20) ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്നത്. ചാലക്കുടി പനമ്പിള്ളി കോളജിൽ രണ്ടാം വർഷ ബി.കോം വിദ്യാർഥിയാണ്. എറണാകുളം ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്ന അഭിഷേകിെൻറ ജീവൻ രക്ഷിക്കാൻ ഉടൻ കരൾമാറ്റ ശസ്ത്രക്രിയ ആവശ്യമാണ്. മകന് കരൾ പകുത്ത് നൽകാൻ അമ്മ രശ്മി തയാറാണ്. എന്നാൽ, ശസ്ത്രക്രിയക്ക് 21 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ആശുപത്രിയിൽനിന്ന് പറഞ്ഞിരിക്കുന്നത്. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 30 ലക്ഷത്തോളം വേണം.
വാസു ചായക്കട നടത്തിയാണ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ, ഹൃദയ വാൽവ് സംബന്ധമായ രോഗത്തിന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായതോടെ ജോലി ചെയ്യാനാവാത്ത അവസ്ഥയിലാണ്. സുമനസ്സുകൾ സഹായിച്ചാൽ അഭിഷേകിെൻറ ജീവൻ രക്ഷിക്കാം. പഞ്ചായത്ത് അംഗം ദീപ പോൾ ചെയർമാനും നിയുക്ത എം.എൽ.എ, കോടശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് തുടങ്ങിയവർ രക്ഷാധികാരികളുമായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
അഭിഷേക് വാസുവിെൻറ പേരിൽ വെള്ളിക്കുളങ്ങര കാനറ ബാങ്ക് ശാഖയിൽ ആരംഭിച്ച അക്കൗണ്ടിൽ സഹായമയക്കാം. അക്കൗണ്ട് നമ്പർ: 5655101003573, ഐ.എഫ്.എസ്.സി കോഡ്: CNRB0005655. ഫോൺ: 7560831149.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.