Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിമന്യൂവിന്‍റെ കൊല:...

അഭിമന്യൂവിന്‍റെ കൊല: മുഖം നോക്കാതെ നടപടി സ്വീകരിക്കണം-വി.എം. സുധീരൻ

text_fields
bookmark_border
അഭിമന്യൂവിന്‍റെ കൊല: മുഖം നോക്കാതെ  നടപടി സ്വീകരിക്കണം-വി.എം. സുധീരൻ
cancel

കോഴിക്കോട്​: അഭിമന്യൂവിന്‍റെ കൊലയ്​ക്ക്​ പിന്നിലുള്ളവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണ​െമന്ന്​ ​മുതിർന്ന കോൺഗ്രസ്​ നേതാവ്​ വി.എം. സുധീരൻ ഫെയ്​സ്​ ബുക്കിൽ കുറിച്ചു.`

കേരളത്തിൽ നടന്നുവരുന്ന കൊലപാതക പരമ്പരയിൽ ഏറ്റവും ഒടുവിലത്തേതാണ് വള്ളികുന്നത്തെ അഭിമന്യുവിന്റേത്. പത്താം ക്ലാസ് വിദ്യാർത്ഥിയും എസ്.എഫ്.ഐ. പ്രവർത്തകനുമായ അഭിമന്യു അതി ക്രൂരമായി കൊല്ലപ്പെട്ട സംഭവം അതീവ ദുഃഖകരമാണ്; അങ്ങേയറ്റം അപലപനീയവുമാണ്. കുറ്റവാളികൾ ആർ.എസ്.എസ്. ബന്ധമുള്ളവരാണെന്ന് ശക്തമായ ആരോപണം ഉയർന്നു വന്നിട്ടുണ്ട്.

ഈ അരുംകൊല നടത്തിയവർ ആരായാലും മുഖംനോക്കാതെ അവർക്കെതിരെ ശക്തവും ഫലപ്രദവുമായ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. അവരെല്ലാം അർഹമായ നിലയിൽ തന്നെ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പു വരുത്തുകയും വേണം. ഈ കൊലപാതകത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തുന്നതോടൊപ്പം തന്നെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുകൂടി വിശദമായ അന്വേഷണം പഴുതടച്ച് ഉണ്ടാകേണ്ടതുണ്ട്.

കേരളത്തിൽ നടമാടുന്ന മനുഷ്യജീവന് തെല്ലും വിലയില്ലാത്ത ഈ ദുരവസ്ഥയ്ക്ക് അന്ത്യംകുറിച്ചേ മതിയാകൂ'വെന്നും കുറിപ്പിൽ പറയുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheeran#abhimanyu murder
News Summary - abiamanyu murder, v.m.sudheeran
Next Story