മാതാവിെൻറ ജീവന് ഭീഷണി: 20 ആഴ്ച കഴിഞ്ഞ ഗർഭം അലസിപ്പിക്കാൻ ഹൈകോടതി അനുമതി
text_fieldsകൊച്ചി: കൃത്രിമ ബീജ സങ്കലനത്തിലൂടെയുണ്ടായ (െഎ.വി.എഫ്) ഗർഭം അനിവാര്യ കാരണമുള്ളതിനാൽ 20 ആഴ്ചകൾ കഴിഞ്ഞത് കണ ക്കിലെടുക്കാതെ തന്നെ അലസിപ്പിക്കാൻ ഹൈകോടതി അനുമതി. 37ാം വയസ്സിൽ ഐ.വി.എഫ് മാർഗത്തിലൂടെ ധരിച്ച ഗർഭം തുടരുന്നതു ം പ്രസവിക്കുന്നതും മാതാവിെൻറ ജീവഹാനിക്ക് വരെ കാരണമാകുമെന്ന മെഡിക്കൽ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നൽ കിയ ഹരജിയിലാണ് കൊല്ലം കോട്ടക്കകം സ്വദേശിനിക്ക് അനുകൂലമായി ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിെൻറ ഉത്തരവ്. 20 ആഴ്ച കഴിഞ്ഞ ഗർഭം അലസിപ്പിക്കരുതെന്നാണ് നിയമമെങ്കിലും അനിവാര്യ ഘട്ടങ്ങളിൽ ആവാമെന്ന സുപ്രീംകോടതി, ഹൈകോടതി ഉത്തരവുകൾ കൂടി പരിഗണിച്ചാണ് ഉത്തരവ്.
ഗർഭം അലസിപ്പിക്കൽ പ്രക്രിയക്ക് വിധേയമാകുന്നതിലൂടെ ജീവൻ അപകടത്തിലാകുന്നതടക്കമുള്ള അനന്തര ഫലങ്ങളുണ്ടായേക്കാമെന്ന മെഡിക്കൽ ബോർഡിെൻറ നിഗമനം സർക്കാർ ഹാജരാക്കിയെങ്കിലും ഇതിന് തയാറാണെന്ന നിലപാടിൽ ഹരജിക്കാരി ഉറച്ചുനിന്നു. തുടർന്ന് ഗർഭം അലസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിനോടും ബന്ധപ്പെട്ട ഗൈനക്കോളജി വിഭാഗത്തിനോടും കോടതി വ്യക്തമാക്കി.
2019 മേയ് നാലിന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് െഎ.വി.എഫ് ട്രീറ്റ്മെൻറിലൂടെ ഹരജിക്കാരി ഗർഭിണിയായത്. പരിശോധനകളിൽ കുട്ടിയുടെ തല അസാധാരണമായി വലുതാകുന്നത് ശ്രദ്ധയിൽപെടുകയും അമ്മയുടെ ജീവന് ആപത്താകുമെന്ന് വ്യക്തമാകുകയും ചെയ്തു.
ഹരജിക്കാരിയുടെ ഗർഭം അലസിപ്പിക്കുന്ന നടപടിയും സങ്കീർണമാണെന്നും അപകടകരമാണെന്നുമുള്ള അഞ്ചംഗ മെഡിക്കൽ ബോർഡിെൻറ നിഗമനമാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഇക്കാര്യം ഹരജിക്കാരിയുടെ ബന്ധുക്കളെ അറിയിച്ചു. എന്നാൽ, നടപടിക്ക് തയാറാണെന്ന് അവരും കോടതിയെ അറിയിച്ചു. തുടർന്നാണ് അപകട സാധ്യത സ്വയം നേരിടണമെന്ന ഉപാധിയോടെ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.