ലോക്ഡൗൺ സമാന നിയന്ത്രണങ്ങളുള്ള ഞായറാഴ്ച ഗുരുവായൂരിൽ നടന്നത് 145ഓളം വിവാഹങ്ങൾ
text_fieldsഗുരുവായൂര്‍: ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ഞായറാഴ്ച ഗുരുവായൂരിൽ വിവാഹത്തിരക്ക്. വിവാഹ മണ്ഡപത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം വിജയിച്ചെങ്കിലും പരിസരങ്ങളിൽ വിവാഹ സംഘങ്ങളുടെ തിക്കുംതിരക്കുമായിരുന്നു. 145ഓളം വിവാഹങ്ങളാണ് നടന്നത്.
നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾക്കെല്ലാം അനുമതിയുണ്ടെന്ന് ദേവസ്വം അറിയിച്ചിരുന്നു. മണ്ഡപത്തിനടുത്തേക്കുള്ള വിവാഹ സംഘത്തിൽ 10 പേർക്കും രണ്ട് ഫോട്ടോഗ്രാഫർക്കും മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാൽ വിവാഹ പാർട്ടികൾക്കൊപ്പം എത്തിയവർ പരിസരത്ത് തടിച്ച് കൂടിയത് ദേവസ്വത്തിനും പൊലീസിനും നിയന്ത്രിക്കാനായില്ല.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓൺലൈൻ വഴി ബുക്ക് ചെയ്ത 3000പേർക്ക് മാത്രമായി ക്ഷേത്ര ദർശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ ചോറൂണും ഒഴിവാക്കി. പ്രസാദ ഊട്ടും പ്രഭാത ഭക്ഷണവും പാഴ്സലായാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.