സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നത് 40ഒാളം െഎ.പി.എസ് തസ്തികകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 40ഒാളം െഎ.പി.എസ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. മേയ് 31ന് രണ്ട് ഡി.ജി.പിമാർ ഉള്പ്പെടെ 11 ഐ.പി.എസ് ഉദ്യോഗസ്ഥർ വിരമിക്കും. ഇതോടെ ഐ.പി.എസുകാരായ എസ്.പിമാരുടെ 38 തസ്തികകളിലാണ് ഒഴിവുവരുന്നത്. വരുംമാസങ്ങളിൽ ചില ഉദ്യോഗസ്ഥർകൂടി വിരമിക്കുന്നുണ്ട്. അതോടെ ഒഴിവുകളുടെ എണ്ണം 40 കഴിയും. അതേസമയം അർഹമായ തസ്തികകൾ നേടിയെടുക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടുന്നെന്നും ആക്ഷേപമുണ്ട്. ഇതര സംസ്ഥാനങ്ങൾ നിരവധി തസ്തികകൾ നേടിയെടുക്കുേമ്പാഴാണിത്.
ഡി.ജി.പിമാരായ ജേക്കബ് തോമസ്, എ. ഹേമചന്ദ്രൻ എന്നിവരും ഒമ്പത് എസ്.പിമാരുമാണ് ഈ മാസം 31ന് വിരമിക്കുക. എൻ. ശങ്കർ റെഡ്ഡിയും ആർ. ശ്രീലേഖയും ഡി.ജി.പി റാങ്കിലെത്തും. എന്നാൽ, ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് ആനുപാതികമായി എസ്.പിമാരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേരള പൊലീസിലെ എസ്.പിമാർക്ക് കേന്ദ്രം നൽകുന്ന ഐ.പി.എസ് പദവി കഴിഞ്ഞ മൂന്നുവർഷമായി നേടിയെടുക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടതാണ് ഇതിന് പ്രധാന കാരണം.
െഎ.പി.എസ് ലഭിക്കേണ്ടവരുടെ പട്ടിക കൃത്യമായി കേന്ദ്രത്തിന് സമർപ്പിക്കുന്നതിൽ പലപ്പോഴും പാളിച്ച സംഭവിക്കുന്നു. നാല് വർഷങ്ങളിലായാണ് 38 തസ്തികകൾ ലഭിക്കേണ്ടത്. 2017ൽ ഏഴ്, 18ൽ 11, 19ൽ എട്ട്, 20ൽ 13 ഐ.പി.എസ് തസ്തികളാണ് കേരള പൊലീസിന് ലഭിക്കേണ്ടത്. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥെൻറ പ്രവർത്തനമികവും പ്രായവും പരിഗണിച്ചാണ് െഎ.പി.എസിന് അർഹരായവരുടെ പട്ടിക സംസ്ഥാനം സമർപ്പിക്കുന്നത്.
2017ൽ ഐ.പി.എസ് ലഭിക്കേണ്ടവരുടെ പട്ടിക ഈ വർഷമാണ് കേരളം നൽകിയത്. സംസ്ഥാനം നൽകുന്ന റിപ്പോർട്ട് പരിശോധിച്ച് ഐ.പി.എസ് നൽകേണ്ട കേന്ദ്ര സർക്കാറിെൻറ ഉന്നതതലസമിതി ഇതുവരെ യോഗം ചേർന്നിട്ടില്ല. ഉദ്യോഗസ്ഥർക്കിടയിലെ പോരാണ് പട്ടിക വൈകാൻ മറ്റൊരു കാരണം. ഐ.പി.എസ് ലഭിക്കേണ്ട പല ഉദ്യോഗസ്ഥരും വിരമിച്ചിട്ട് വർഷങ്ങളായി. ഇവർ െഎ.പി.എസ് ലഭിച്ച് തിരിച്ചെത്തിയാലും സർവിസിൽ തുടരുക മാസങ്ങൾ മാത്രമായിരിക്കും. നോൺ െഎ.പി.എസ് കാഡറിലുള്ള എസ്.പിമാരെയാണ് പലയിടങ്ങളിലും നിയോഗിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.