ചിമ്മിനി ഡാം റോഡിൽ നാൽപതോളം കാട്ടാനകൾ
text_fieldsആമ്പല്ലൂർ: പാലപ്പിള്ളി ചിമ്മിനി ഡാം റോഡിൽ കാട്ടാനക്കൂട്ടമിറങ്ങിയത് പരിഭ്രാന്തി പരത്തി. രണ്ട് കൂട്ടങ്ങളിലായി നാൽപതോളം ആനകളാണ് ചീനിക്കുന്ന് റോഡിലും സമീപത്തെ തോട്ടത്തിലും നിലയുറപ്പിച്ചത്. ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ആനകൾ റോഡിൽ തമ്പടിച്ചതോടെ മൂന്ന് മണിക്കൂറോളം വാഹന ഗതാഗതം സ്തംഭിച്ചു.
ഡാമിൽനിന്നുള്ള വിനോദസഞ്ചാരികളും നാട്ടുകാരും മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. പിന്നീട് ആനകൾ വഴിയോരത്തേക്ക് മാറിയെങ്കിലും ആക്രമിക്കുമോയെന്ന ഭീതിയിൽ യാത്രക്കാർ കടന്നുപോയില്ല.വൈകിട്ടോടെ തോട്ടത്തിന്റെ ഉൾഭാഗത്തേക്ക് മാറിയതോടെയാണ് യാത്രക്കാർ മടങ്ങിയത്.
ഇത്രയേറെ യാത്രക്കാർ റോഡിൽ കുടുങ്ങിയിട്ടും വനപാലകർ സ്ഥലത്തെത്തിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അവധി ദിവസമായതിനാൽ ചിമ്മിനി ഡാമിലേക്ക് നിരവധി സന്ദർശകർ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.