Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
khadi mask
cancel
camera_alt

representative image

Homechevron_rightNewschevron_rightKeralachevron_rightസർക്കാറി​െൻറ സൗജന്യ...

സർക്കാറി​െൻറ സൗജന്യ കിറ്റിൽ ഉൾപ്പെടുത്തിയ മാസ്​ക്കുകളിൽ 90 ശതമാനവും വ്യാജ ഖാദി

text_fields
bookmark_border

തിരുവനന്തപുരം: സർക്കാറി​െൻറ സൗജന്യ കിറ്റുകളിൽ ഉൾപ്പെടുത്താൻ സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോർഡ് വിതരണം ചെയ്ത മാസ്​ക്കിൽ 90 ശതമാനവും വ്യാജഖാദി ആണെന്ന്​ പരിശോധനയിൽ കണ്ടെത്തി. കേന്ദ്ര ടെക്സ്​റ്റൈൽ മന്ത്രാലയത്തിന്​ കീഴിലുള്ള കണ്ണൂരിലെ ടെക്​സ്​റ്റൈൽ കമ്മിറ്റി റീജനൽ ലാബിലെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

മാസ്​ക്കുകളുടെ നിലവാരം സംബന്ധിച്ച്​ ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ സിവിൽ സപ്ലൈസ് കോർപറേഷനാണ് പരിശോധന നടത്താനായി നൽകിയത്. ഖാദി ബോർഡിൽ വിതരണം ചെയ്ത മാസ്​ക്കിൽനിന്ന്​ നൂറോളം സാമ്പിളുകളാണ് സപ്ലൈകോയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗം പരിശോധനക്കായി കൈമാറിയത്.

ഇതിൽ 10 ശതമാനം മാത്രമാണ്​ ഖാദി എന്നാണ് ലാബ് റിപ്പോർട്ട്. ബാക്കിയുള്ളവ പോളിസ്​റ്റർ അല്ലെങ്കിൽ മറ്റ്​ തുണിത്തരമാണെന്ന്​ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഓരോ കിറ്റിലും രണ്ടു മാസ്ക്കെന്ന കണക്കിൽ ആകെ 1.72 കോടി മാസ്​ക്കി​െൻറ ഓർഡർ ആണ് ഖാദി ബോർഡിന്​ ലഭിച്ചത്.

കോവിഡ് സാഹചര്യത്തിൽ പ്രതിസന്ധിയിലായ ഖാദി വ്യവസായത്തെ സഹായിക്കാനായി നൽകിയ ഓർഡറിലാണ്​ തിരിമറി നടന്നത്. ഇതു സംബന്ധിച്ച്​ വിജിലൻസി​െൻറ പ്രാഥമിക അന്വേഷണം നടന്നുവരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maskonam kit
News Summary - About 90 per cent of the masks included in the government's free kit are fake khadi
Next Story