രണ്ടു ദിവസത്തിനിടെ നീക്കംചെയ്തത് അരലക്ഷത്തോളം പരസ്യബോർഡുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പാതയോരങ്ങളിൽ സ്ഥാപിച്ചിരുന്ന 50,214 അനധികൃത ബോർഡുകളും കൊടികളും ബാനറുകളും നീക്കംചെയ്തു. കഴിഞ്ഞ രണ്ടുദിവസത്തെ ഔദ്യോഗിക കണക്കാണിത്. പാതയോരങ്ങളിൽ സർക്കാറിന്റേതായി സ്ഥാപിച്ച ബോർഡുകൾക്ക് സർക്കാർ ഒരുരൂപ പോലും പിഴയായി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയില്ല.
സർക്കാർ അദാലത്തുകളുടേത് ഉൾപ്പെടെ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും സ്ഥാപിച്ച അനധികൃത ബോർഡുകൾക്ക് 1.94 ലക്ഷം രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾ ഹൈകോടതി നിർദേശപ്രകാരം പിഴ ചുമത്തിയത്. 40.84 ലക്ഷം രൂപ രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾക്ക് തദ്ദേശസ്ഥാപനങ്ങൾ പിഴ ചുമത്തിയപ്പോൾ പിരിച്ചെടുത്തത് 7000 രൂപയാണ്.
അതേസമയം, സ്വകാര്യ സ്ഥാപനങ്ങളുടെ അനധികൃത ബോർഡുകൾക്ക് 58.55 ലക്ഷം രൂപ പിഴയിട്ടതിൽ 7.19 ലക്ഷം പിരിഞ്ഞുകിട്ടി. പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കാൻ ഏതാനും ദിവസമായി തദ്ദേശ സ്ഥാപനങ്ങൾ നടത്തിയ നടപടികളുടെ ഭാഗമായാണ് പിഴയും നടപടികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.