തീർപ്പുകാത്ത് ലക്ഷത്തോളം വാഹനാപകട കേസുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കോടതികളിലായി തീർപ്പുകാത്തുകിടക്കുന്നത് ഒ രു ലക്ഷത്തോളം വാഹനാപകട കേസുകൾ. ഇവ പെെട്ടന്ന് തീർപ്പാക്കുന്നതിനായി പുതിയ കോടതി കൾ സ്ഥാപിക്കുന്ന കാര്യം സർക്കാറിെൻറ സജീവ പരിഗണനയിൽ. സംസ്ഥാനത്തെ വിവിധ മോേട്ടാർ ആക്സിഡൻറ് ക്ലെയിം ട്രൈബ്യൂണലുകളിലായി കഴിഞ്ഞ ജൂൺ വരെ 94,465 കേസുകൾ തീർപ്പാക്കാനുണ്ട െന്നാണ് കണക്ക്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് ഒരു ലക്ഷത്തോളമായി ഉയർന്നിട്ടുണ്ടാ കുമെന്നും അധികൃതർ സമ്മതിക്കുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, പ്രതിവർഷം ശരാശരി 44,425 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്നത്.
ട്രൈബ്യൂണലുകളുടെ കുറവും അന്തിമതീരുമാനമുണ്ടാക്കുന്നതിൽ ഇൻഷുറൻസ് കമ്പനികൾ കൈക്കൊള്ളുന്ന നിഷേധാത്മക നിലപാടുകളുമാണ് കേസുകൾ കെട്ടിക്കിടക്കുന്നതിന് പ്രധാന കാരണം. വിധി വന്ന കേസുകളിൽ എതിർപ്പുമായി വാദികളും ഇൻഷുറൻസ് കമ്പനികളും രംഗത്തെത്തുന്നതും കേസുകൾ നീണ്ടുപോകാൻ കാരണമാകുന്നു.
വാഹനാപകട കേസുകളിൽ എത്രയും പെെട്ടന്ന് തീർപ്പുണ്ടാക്കുന്നതിന് മോേട്ടാർ ആക്സിഡൻറ് ക്ലെയിം ട്രൈബ്യൂണലുകൾ ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മാറിമാറി വന്ന സർക്കാറുകൾ സാമ്പത്തിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇതിനുള്ള നടപടികൾ വൈകിക്കുകയാണ്.
വാഹനാപകടത്തെ തുടർന്ന് ശയ്യാവലംബികളായ നിരവധിപേർ കോടതി വിധി വൈകുന്നതിനാൽ നിത്യച്ചെലവിനും ചികിത്സക്കും വഴിയില്ലാതെ വിഷമിക്കുന്നുമുണ്ട്. ഇതുകൂടി പരിഗണിച്ചാണ് വാഹനാപകട കേസുകൾ തീർപ്പാക്കുന്നതിനായി പ്രത്യേക കോടതികൾ അനുവദിക്കുന്ന കാര്യം സർക്കാർ സജീവമായിത്തന്നെ പരിശോധിക്കുന്നത്. സംസ്ഥാനത്ത് വർധിച്ചുവരുന്ന വാഹനപ്പെരുപ്പവും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലമാണ് വാഹനാപകടങ്ങളിലും ക്ലെയിം കേസുകളിൽ സാരമായ വർധനയുണ്ടാകുന്നത്.
അദാലത്തുകൾ ഉൾപ്പെടെ സംഘടിപ്പിച്ച് വാഹനാപകട കേസുകളിൽ തീർപ്പുണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും നഷ്ടപരിഹാരത്തുക സംബന്ധിച്ച തർക്കം കാരണം ഒത്തുതീർപ്പിലെത്താറുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.