പി.വി. ഗംഗാധരൻ; നിഷ്കളങ്കമായ ആ ചിരിയില്‍ സ്നേഹത്തിെൻറ ആഴമുണ്ടായിരുന്നു-വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: സിനിമാ നിര്‍മാതാവും വ്യവസായിയും എ.ഐ.സി.സി. അംഗവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരെൻറ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുശോചിച്ചു. സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും സജീവമായിരുന്നു പി.വി ഗംഗാധരന്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച പി.വി.ജി എ.ഐ.സി.സി അംഗമായും കോണ്‍ഗ്രസ് രാഷ്ട്രീയത്തിനൊപ്പവുണ്ടായിരുന്നു.
ഗാന്ധിയന്‍ മൂല്യങ്ങളും നെഹ്റൂവിയന്‍ ചിന്തകളുമായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. വ്യക്തിപരമായി എനിക്ക് പി.വി.ജിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധമാണുണ്ടായിരുന്നു. ഏത് പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങളിലും ചേര്‍ത്തുപിടിക്കാനും പുതിയൊരു ഊര്‍ജം നിറയ്ക്കാനും പി.വി.ജി ഒപ്പമുണ്ടായിരുന്നു. നിഷ്ക്കളങ്കമായ ആ ചിരിയില്‍ സ്നേഹത്തിന്റെ ആഴമുണ്ടായിരുന്നു. ജ്യേഷ്ഠ സഹോദരന്റെ സ്നേഹ വാത്സല്യങ്ങളും പിതൃ തുല്യമായ കരുതലും എനിക്ക് പകര്‍ന്നു നല്കിയ ആളാണ് പി.വി.ജി.
മലയാള സിനിമയുടെ ഗതിമാറ്റിയ ഒരു പിടി ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായിരുന്നു പി.വി.ജി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിെൻറ ചലച്ചിത്രങ്ങള്‍ മലയാള സിനിമയുടെ ഖ്യാതി ദേശീയ - അന്തര്‍ദേശീയ തലത്തിലെത്തിച്ചു. പി.വി.ജിയുടെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും സിനിമ, വ്യവസായ മേഖലയ്ക്കും വ്യക്തിപരമായി എനിക്കും തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി വി.ഡി. സതീശൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.