കസ്റ്റംസ് പരിശോധനയിൽ രണ്ടു കോടിയോളം രൂപ പിടികൂടി
text_fieldsമലപ്പുറം: വയനാട്, മലപ്പുറം ജില്ലകളിൽ കോഴിക്കോട് പ്രിവൻറിവ് കസ്റ്റംസ് ഡിവിഷൻ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ടു കോടിയോളം രൂപ പിടികൂടി.
മലപ്പുറം വി.കെ. പടിയിലെ കാട റഫീഖ് എന്നറിയപ്പെടുന്ന മുഹമ്മദ് റഫീഖ്, സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഷിദ് എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രിവൻറിവ് യൂനിറ്റ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
റഫീഖിെൻറ വീട്ടിൽ അടുക്കളയിലെ സ്റ്റോർ റൂമിൽ ഒളിപ്പിച്ച ലോക്കറിൽനിന്ന് ഒരു കോടി രൂപയും കട്ടിലിനടിയിൽനിന്ന് 58 ലക്ഷവുമാണ് കണ്ടെടുത്തത്. സുൽത്താൻ ബത്തേരിയിൽ റഫീഖിെൻറ ഭാര്യാസഹോദരെൻറ വീട്ടിൽ നിന്നാണ് 50 ലക്ഷത്തോളം രൂപ കിടപ്പുമുറിയിൽ ഒളിപ്പിച്ച ലോക്കറിൽ കണ്ടെത്തിയത്. റഫീഖിെൻറ സഹോദരൻ വി.കെ. പടി സ്വദേശി മുഹമ്മദ് ഷഫീഖിെൻറ വീട്ടിലും പരിശോധന നടന്നു. സ്വർണക്കടത്ത് സംഘങ്ങളുമായി റഫീഖിന് ബന്ധമുണ്ടോ എന്നതും റഫീഖിെൻറ മറ്റു ബന്ധങ്ങളും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.