പാലക്കാട് തുടർച്ചയായ രണ്ടാം ദിവസവും 40 ഡിഗ്രി ചൂട്
text_fieldsപാലക്കാട്: പൊള്ളുന്ന വേനലിൽ ജില്ല വെന്തുരുകുന്നു. തുടർച്ചയായ രണ്ടാം ദിവസവും 40 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി.
മുണ്ടൂർ ഐ.ആർ.ടി.സിയിലാണ് തിങ്കളാഴ്ച കൂടിയ താപനില 40 ഡിഗ്രി രേഖപ്പെടുത്തിയത്. ഈ വർഷം ആദ്യം ഫെബ്രുവരി 28നാണ് ചൂട് 41 ഡിഗ്രിയെത്തിയത്.
കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെയാണ് 41 ഡിഗ്രി രേഖപ്പെടുത്തിയത്. ജനുവരി അവസാനത്തോടെ തന്നെ കനത്ത ചൂട് അനുഭവപ്പെട്ടിരുന്നു.
പട്ടാമ്പിയിൽ 36.4 ഡിഗ്രിയാണ് തിങ്കളാഴ്ച കൂടിയ താപനില. കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് 41 ഡിഗ്രി മാർച്ച് 30, 31, ഏപ്രിൽ 1, 2, 3, 4, 5, 19, 20 തീയതികളിലാണ് രേഖപ്പെടുത്തിയത്.
ആരോഗ്യത്തിൽ ശ്രദ്ധ വേണം
കനത്ത ചൂട് അനുഭവപ്പെടാൻ തുടങ്ങിയതോടെ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയേറെയാണ്.
വരും ദിവസങ്ങളിൽ ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ പകൽ 11 മുതൽ മൂന്നു വരെ നേരിട്ട് വെയിലേൽക്കരുതെന്നും നിർജലീകരണം തടയാൻ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.