തിരുവഞ്ചൂരിന്‍റെ മകനാകുന്നത് അർജുന് അയോഗ്യതയല്ലെന്ന് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം
text_fieldsന്യൂഡൽഹി: യൂത്ത് കോൺഗ്രസ് വക്താവായി തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകൻ അർജുൻ രാധാകൃഷ്ണനെ നിയമിച്ച വിവരം ഷാഫി പറമ്പിൽ അറിഞ്ഞിരുന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി എബ്രഹാം റോയി മാണി. ഷാഫി പറമ്പലിന്‍റെ ആവശ്യ പ്രകാരമാണ് പട്ടിക മരവിപ്പിച്ചതെന്നും എബ്രഹാം റോയി മാണി പറഞ്ഞു.
വക്താക്കളുടെ നിയമനത്തിൽ സംസ്ഥാന നേതൃത്വത്തിന്‍റെ അഭിപ്രായം കൂടി പരിഗണിക്കും. വക്താക്കളെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിക്കുമെന്നും എബ്രഹാം റോയി മാണി പറഞ്ഞു.
കഴിവ് പരിഗണിച്ചാണ് അർജുനെ യൂത്ത് കോൺഗ്രസ് വക്താവ് ആയി നിയമിച്ചത്. തിരുവഞ്ചൂരിനെ പോലുള്ള നേതാവിന്‍റെ മകനാകുന്നത് അയോഗ്യതയല്ലെന്നും ദേശീയ ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.
കെ.സി. വേണുഗോപാൽ പാർട്ടിയുടെ നിരവധി ചുമതലയുള്ള നേതാവാണ്. വക്താക്കളുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹം ഇടപെട്ടിട്ടില്ലെന്നും എബ്രഹാം റോയി മാണി ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
അർജുൻ രാധാകൃഷ്ണൻ അടക്കം അഞ്ചു പേരെ യൂത്ത് കോൺഗ്രസ് വക്താക്കളായി നിയമിച്ച ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് നടപടിക്കെതിരെ കേരള ഘടകത്തിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കളുടെ അഭിപ്രായം ചോദിക്കാതെയായിരുന്നു നിയമനം. വിമർശനം ഉയർന്ന സാഹചര്യത്തിൽ ഷാഫി പറമ്പിൽ ഇടപെട്ട് പട്ടിക മരവിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.