മന്ത്രി സി.പി.എമ്മിലേക്ക് സ്വീകരിച്ചവരിൽ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും
text_fieldsപത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മന്ത്രി വീണ ജോർജും ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ച കാപ്പാ കേസ് പ്രതിക്കൊപ്പം വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും. എസ്.എഫ്.ഐക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് ഇപ്പോൾ ആഘോഷമായി സി.പി.എമ്മിലെത്തിയത്. വധശ്രമക്കേസിലെ ഒന്നാം പ്രതിയും കാപ്പാ കേസ് പ്രതിയുമായ ശരൺ ചന്ദ്രൻ ഇതിൽ ജാമ്യം എടുത്തിരുന്നു. കേസിലെ നാലാം പ്രതി സുധീഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
2023 നവംബറിൽ പ്രതികൾ ബി.ജെ.പി യുവമോർച്ച പ്രവർത്തകരായിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം. ഒളിവിലുള്ള പ്രതി സുധീഷിനെ സി.പി.എം ജില്ലാ സെക്രട്ടറി ഉദയഭാനു രക്തഹാരം അണിയിച്ച് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ശരൺ ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ സ്വീകരിച്ചശേഷമാണ് സുധീഷിനെയും സ്വീകരിക്കുന്നത്. സി.പി.എമ്മിലേക്ക് സ്വീകരിച്ചവരിൽ ഒരാൾ കഴിഞ്ഞദിവസം കഞ്ചാവുമായി പിടിയിലായതിന് പിന്നാലെയാണ് പുതിയ വിവാദം ഉയർന്നത്.
കാപ്പാ കേസ് പ്രതിയായ ശരൺ ചന്ദ്രനെ മന്ത്രി വീണ ജോർജും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ട് സ്വീകരിച്ചതിന്റെ വിവാദം തീരും മുമ്പാണ് കഞ്ചാവ് കേസും പാർട്ടിയെ പ്രതിരോധത്തിലാക്കിയത്.
അതിന് പിന്നാലെയാണ് വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയെയും പാർട്ടിയിലേക്ക് സ്വീകരിച്ചുവെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.