അധിക്ഷേപകരമായ പരാമർശം: കെ. മുരളീധരനെതിരെ ആര്യ രാജേന്ദ്രൻ പരാതി നൽകി
text_fieldsതിരുവനന്തപുരം: തനിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി നടത്തിയ അധിക്ഷേപകരമായ പരാമർശത്തിനെതിരെ മേയർ ആര്യ രാജേന്ദ്രൻ പരാതി നൽകി. കെ. മുരളീധരനെതിരെ മ്യൂസിയം പൊലീസിലാണ് മേയർ പരാതി നൽകിയിരിക്കുന്നത്. നിയമോപദേശം തേടിയ ശേഷം കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കും.
ഡി.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോർപറേഷൻ ധർണയിലായിരുന്നു മുരളീധരന്‍റെ അധിക്ഷേപകരമായ പരാമർശങ്ങൾ. കാണാന്‍ നല്ല സൗന്ദര്യമുണ്ട്. പക്ഷെ വായില്‍നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്നായിരുന്നു മുരളീധരൻ പറഞ്ഞത്.
'ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളത്. കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇത്.' ഇതായിരുന്നു മുരളീധരന്‍റെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.