ഗവർണർ കേരള സർവകലാശാല സെനറ്റിലേക്ക് നാമനിർദേശം ചെയ്ത എ.ബി.വി.പി പ്രവർത്തകൻ റിമാൻഡിൽ
text_fieldsപത്തനംതിട്ട: പന്തളം എൻ.എസ്.എസ് കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ എ.ബി.വി.പി പ്രവർത്തകർ റിമാൻഡിൽ. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്ത സുധി സദൻ, മറ്റൊരു പ്രവർത്തകൻ വിഷ്ണു എന്നിവരാണ് അറസ്റ്റിലായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു. സുധി സദന്‍ ഉള്‍പ്പെടെ കോളജിലെ രണ്ട് എ.ബി.വി.പി പ്രവര്‍ത്തകരെയാണ് ഗവര്‍ണര്‍ കേരള യൂനിവേഴ്‌സിറ്റി സെനറ്റിലേക്ക് നാമനിർദേശം ചെയ്തിരുന്നത്.
ഡിസംബർ 21നാണ് എസ്.എഫ്.ഐ–എ.ബി.വി.പി പ്രവർത്തകർ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഭിന്നശേഷിക്കാരനുൾപ്പെടെ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് കണ്ടാലറിയാവുന്ന 13 എ.ബി.വി.പി പ്രവർത്തകർക്കെതിരെ പന്തളം പൊലീസ് കേസെടുത്തു. സംഘർഷത്തിന് ശേഷം എ.ബി.വി.പി പ്രവർത്തകരുടെ വീട് അടിച്ചു തകർത്തിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എ.ബി.വി.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.