Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ബി.വി.പി...

എ.ബി.വി.പി മഹാറാലിക്കുനേരെ കല്ലേറ്​, തിരിച്ച്​ കല്ലേറും ക​േമ്പറും

text_fields
bookmark_border
എ.ബി.വി.പി മഹാറാലിക്കുനേരെ കല്ലേറ്​, തിരിച്ച്​ കല്ലേറും ക​േമ്പറും
cancel
തിരുവനന്തപുരം: എ.ബി.വി.പി​ മഹാറാലിക്കുനേരെ കല്ലേറ്​, തിരിച്ചും കല്ലേറും ക​േമ്പറും. പാളയത്തെ യൂനിവേഴ്‌സിറ്റി ഹോസ്​റ്റലിന്​ സമീപ​ത്തെത്തിയപ്പോഴാണ്​ ജാഥക്കുനേരെ കല്ലേറുണ്ടായത്​. ഇതിൽ പ്രകോപിതരായ ജാഥാംഗങ്ങൾ  സംസ്‌കൃത കോളജിന് മുന്നില്‍ എ.ബി.വി.പിയുടെ കൊടികെട്ടാന്‍ ശ്രമിച്ചു. ഇത്​ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ തടയാന്‍ ശ്രമിച്ചതോടെ എ.ബി.വി.പിക്കാർ പിന്മാറി. എന്നാൽ,  വീണ്ടും എ.ബി.വി.പിക്കാർ കൊടികള്‍ കെട്ടാന്‍ ശ്രമിച്ചു.  ഇതോടെ എ.ബി.വി.പിക്കാര്‍ക്കെതിരെ കോളജിനുള്ളില്‍നിന്ന്​ വീണ്ടും കല്ലേറുണ്ടായി. ഇക്കുറി എ.ബി.വി.പി പ്രവർത്തകരും തിരികെയെറിഞ്ഞു. കാര്യങ്ങൾ കൈവിടുന്നതുകണ്ട്​ മുതിര്‍ന്ന നേതാക്കളെത്തിയാണ്​ സ്ഥിതി ശാന്തമാക്കിയത്​. എസ്.എം.വി സ്‌കൂളിന് നേരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കൊടിക്കമ്പുകള്‍ വലിച്ചെറിഞ്ഞത് നേരിയ സംഘര്‍ഷാന്തരീക്ഷം സൃഷ്​ടിച്ചു. വളൻറിയര്‍മാരെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.  


മാർക്​സിസ്​റ്റ്​ ​ഗ്രഹണത്തിൽനിന്ന്​ കേരളം പുറത്തുകടക്കും -വിനയ് ബിദ്രേ
അക്രമപരമ്പരകളിലൂടെ സി.പി.എം കേരളത്തെ കളങ്ക​പ്പെടുത്തുകയാണെന്നും ​മാർക്​സിസ്​റ്റ്​ ​ഗ്രഹണത്തിൽനിന്ന്​ കേരളം പുറത്തുകടക്കുന്ന കാലം അതിവിദൂരമല്ലെന്നും എ.ബി.വി.പി ദേശീയ സെക്രട്ടറി വിനയ് ബിദ്രേ. സംസ്ഥാനത്ത് ജനാധിപത്യവും സംഘടിക്കാനുള്ള അവകാശവും ഇല്ലാതാക്കാനുള്ള ​ശ്രമങ്ങൾക്കെതിരെ എ.ബി.വി.പി ജനാധിപത്യ രീതിയിൽ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘അഭിമാനമാണ്​ കേരളം, ഭീകരവും ദേശവിരുദ്ധവുമാണ്​ മാർക്​സിസം’ എന്ന മുദ്രാവാക്യമുയർത്തി എ.ബി.വി.പി നടത്തിയ ദേശീയ മഹാറാലി ‘ചലോ കേരള’യുടെ പുത്തരിക്കണ്ടം മൈതാനിയിലെ സമാപനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ദേശവിരുദ്ധതയുടെ ചരിത്രമാണ്​ കമ്യൂണിസത്തി​േൻറത്​. ചരിത്രം പരിശോധിച്ചാൽ കേരളത്തി​​​െൻറ വികസനത്തെയും സാംസ്​കാരിക വികസനത്തെയും പിന്നോട്ടടിച്ചു എന്നത്​ മാത്രമാണ്​ മാർക്​സിസ്​റ്റുകാ​രുടെ സംഭാവന. രാജ്യത്തിന് അഭിമാനമാണ്​ കേരളമെങ്കിൽ അപമാനമാണ് കമ്യൂണിസ്​റ്റുകൾ.  ജെ.എൻ.യുവിൽ പേനയാണ്​ തങ്ങളുടെ ആയുധവും അതിജീവിനവുമെന്നാണ്​ അവർ പറയുന്നത്​. ​എന്നാൽ, കേരളത്തിലെത്തു​േമ്പാൾ പേനക്ക്​ പകരം വാൾ കൈയിലേന്തും. ​ഇവിടെ ആൾബലവും വാൾബലവുംകൊണ്ട്​ എതിരാളികളെ അതിജയിക്കാനാണ്​ സി.പി.എം ശ്രമിക്കുന്നതെന്നും വിനയ് ബിദ്രെ പറഞ്ഞു.

പശ്ചിമ ബംഗാളിൽ ഉണ്ടായ തിരിച്ചടി കേരളത്തിലും സി.പി.എമ്മിനുണ്ടാകുമെന്ന് ബംഗാളിൽനിന്നുള്ള എ.ബി.വി.പി ദേശീയ സെക്രട്ടറി കിഷോർ ബർമൻ പറഞ്ഞു. ബംഗാളിൽ പാർട്ടി ഓഫിസുകളിൽ കൊടികെട്ടാൻ പോലും സി.പി.എമ്മിന് ആളെ കിട്ടുന്നില്ലെന്ന് ബർ‌മൻ പറഞ്ഞു. മനുഷ്യാവകാശങ്ങളെക്കുറിച്ചും സ്ത്രീസ്വാതന്ത്യത്തെക്കുറിച്ചും വാദിക്കുന്ന കമ്യൂണിസ്​റ്റുകൾ കേരളത്തിൽ രാഷ്​ട്രീയ എതിരാളികളെ കൊന്നൊടുക്കുകയാണെന്ന് ഡൽഹി സർവകലാശാല യൂനിയൻ സെക്രട്ടറി മഹാമേധ നാഗർ‌ പറഞ്ഞു. കേരളത്തെ അക്രമമുക്തമാക്കാൻ ശക്തമായ നടപടി വേണമെന്ന് അധ്യക്ഷതവഹിച്ച ദേശീയ അധ്യക്ഷൻ ഡോ. നാഗേഷ് ഠാക്കൂർ പറഞ്ഞു.  സംസ്ഥാന പ്രസിഡൻറ്​ സി.കെ. രാകേഷ്, ദേശീയ സംഘടനാ സെക്രട്ടറി സുനിൽ അംബേദ്​കർ, സംഘടന സെക്രട്ടറിമാരായ കെ. രഘുനന്ദൻ, ശ്രീനിവാസ്, ബി. ലക്ഷ്മൺ, ദേശീയ സെക്രട്ടറി ഒ. നിതീഷ് , സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്, സി.സദാനന്ദൻ തുടങ്ങിയവർ പ​െങ്കടുത്തു.

മറാത്തിയിലും മണിപ്പൂരിയിലും മുദ്രാവാക്യം
മറാത്തിയിലും മണിപ്പൂരിയിലും ഹിന്ദിയിലും ബംഗാളിയിലുമെല്ലാം മുദ്രാവാക്യം മുഴക്കി നഗരപാതകൾ നിറഞ്ഞ്​ എ.ബി.വി.പി മഹാറാലി. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ആയിരങ്ങള്‍ മാര്‍ച്ചില്‍ അണിനിരന്നതോടെ കേട്ട്​ പതിഞ്ഞതിൽനിന്ന്​ വേറിട്ട മുദ്രാവാക്യം വിളികൾക്കാണ്​ തലസ്​ഥാനം സാക്ഷിയായത്​. രാവിലെ 10.30ന് മ്യൂസിയം ജങ്​ഷനില്‍നിന്നും പി.എം.ജിയില്‍നിന്നുമാണ് മാര്‍ച്ചുകൾ ആരംഭിച്ചത്​. എ.ബി.വി.പി ദേശീയ അധ്യക്ഷന്‍ നാഗേഷ് ഠാകുറും മുന്‍ ദേശീയ സെക്രട്ടറി ശ്രീഹരി ബോറിക്കറും ഉദ്ഘാടം ചെയ്തു. ചലോ കേരള മാര്‍ച്ച് സംസ്ഥാനത്തെ സംഘര്‍ഷാന്തരീക്ഷത്തെ മാറ്റി സമാധാനം സൃഷ്​ടിക്കാനുള്ളതാണെന്ന് ശ്രീഹരി ബോറിക്കര്‍ പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദ്രെ, ഡല്‍ഹി സര്‍വകലാശാല യൂനിയന്‍ സെക്രട്ടറി മഹാമേധ നാഗര്‍, എ.ബി.വി.പി ദേശീയ സെക്രട്ടറി കിഷോര്‍ ബര്‍മന്‍, ദേശീയ സെക്രട്ടറി ഒ. നിധീഷ്, സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ഇരുമാർച്ചുകളും എൽ.എം.എസ്​ ജങ്​ഷനില്‍ സംഗമിച്ചശേഷമാണ് പുത്തരിക്കണ്ടം മൈതാനത്തേക്ക്​ നീങ്ങിയത്​. ബൈക്ക്​ റാലിയായിരുന്നു മുന്നിൽ. തുടര്‍ന്ന് ബാനറിന്​ പിന്നില്‍ ദേശീയ നേതാക്കളും തൊട്ടുപിന്നിലായി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാർഥിനികളും അണിചേര്‍ന്നു. സമ്മേളനനഗരിയിൽ സംഗീതമുയർന്നപ്പോൾ പ്രവർത്തകരെല്ലാം ഒത്തുചേർന്ന്​ നൃത്തം വെച്ചതും വ്യത്യസ്​തമായ കാഴ്​ചയായി. 



 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp keralakerala newsABVPmalayalam newsmaharali
News Summary - abvp maharali -Kerala news
Next Story