വന്ദേഭാരതിെൻറ സ്വീകാര്യത; കെ–റെയിലിനുൾപ്പെടെയുള്ള അംഗീകാരം-മന്ത്രി വി. അബ്ദുറഹിമാൻ
text_fieldsകാസർകോട്: കേരളത്തിൽ അതിവേഗ ട്രെയിനുകളുടെ ആവശ്യകതയാണ് വന്ദേഭാരതിന്റെ സ്വീകര്യതയിൽനിന്ന് വ്യക്തമാകുന്നതെന്ന് റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹിമാൻ. രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ആദ്യയാത്രയുടെ ഫ്ളാഗ്ഓഫ് ചടങ്ങിന് കാസർകോട്ട് എത്തിയതായിരുന്നു മന്ത്രി.
കൂടുതൽ വേഗത്തിൽ യാത്രചെയ്യാൻ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. ജനസാന്ദ്രതയേറിയതും മറ്റുസംസ്ഥാനങ്ങളേക്കാൾ വാഹനസാന്ദ്രത കൂടിയതുമായ സംസ്ഥാനമാണ് കേരളം. ഇവിടെ വേഗയാത്രക്ക് ഏറ്റവും യോജ്യം റെയിൽ ഗതാഗതമാണ്. സംസ്ഥാന സർക്കാർ ലഷ്യമിട്ട കെ–റെയിൽ ഉൾപ്പെടെയുള്ളവയുടെ സ്വീകാര്യതയാണ് വന്ദേഭാരതിനോടുള്ള ആഭിമുഖ്യം തെളിയിക്കുന്നത്. ദീർഘവീക്ഷണത്തോടെയാണ് സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ വന്നത്.
കൂടുതൽ റെയിൽപ്പാത കേരളത്തിന് ആവശ്യമുണ്ട്. തലശേരി– മൈസുരു, നിലമ്പൂർ–നഞ്ചൻകോട്, ശബരി പാതകൾ ഉൾപ്പെടെയുള്ളവ യാഥാർഥ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നുണ്ട്. ഷൊർണൂർ– എറണാകുളം മൂന്നാം പാതയും ഉടൻ അനുവദിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.