Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിൽ വാഹനാപകടം:...

ആലപ്പുഴയിൽ വാഹനാപകടം: പള്ളി വികാരി മരിച്ചു

text_fields
bookmark_border
ആലപ്പുഴയിൽ വാഹനാപകടം: പള്ളി വികാരി മരിച്ചു
cancel

തുറവുര്‍: ആലപ്പുഴയിൽ വാഹനാപകടത്തിൽ പള്ളി വികാരി മരിച്ചു. വെട്ടക്കൽ സെ​ൻറ്​ ആൻറണീസ്​ പള്ളി വികാരി ഫാ. ഫ്രാന്‍സീസ് രാജു കാക്കരിയില്‍ (31) ആണ്​ മരിച്ചു. ഇന്ന് പുലര്‍ച്ചെ ആറോടെ തീരദേശ റോഡില്‍ മാരാരി ബീച്ച് റിസോര്‍ട്ടിന് സമീപം വളവിലായിരുന്നു അപകടം. കഞ്ഞിപ്പാടം സ്വദേശി അഖിലുമൊത്ത് ബൈക്കില്‍ ആലപ്പുഴയില്‍ നിന്നും വെട്ടയ്ക്കല്‍ പള്ളിയിലേക്ക് ദിവ്യബലി അര്‍പ്പിക്കുവാനായി വരുന്നവഴി ടോറസ് ലോറിയുമായി ഇടിക്കുകയായിരുന്നു. 

ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം വൈദീക​​​​​െൻറ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്‌റ്‌മോര്‍ട്ടത്തിനു ശേഷം നാളെ സംസ്‌കരിക്കും. തുമ്പോളി പള്ളി, തുറവൂര്‍ മരിയപുരം സ​​​​െൻറ്​ മോനിക്കാ പള്ളി  എന്നിവിടങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ചേര്‍ത്തല തെക്കുപഞ്ചായത്ത് രണ്ടാം വാര്‍ഡ് തൈക്കല്‍ കാക്കരി വീട്ടില്‍ ആന്റണി - പൊന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സാലസ്, സിബി, മാര്‍ട്ടിന്‍, എല്‍സ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsalappuzhamalayalam newsAccident NewsAccident News
News Summary - accident in alappuzha priest dead-kerala news
Next Story