നിയന്ത്രണം വിട്ട കാർ വൈദ്യുതി ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി നശിച്ചു
text_fieldsകയ്പമംഗലം: പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി നശിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
പത്തനംതിട്ട സ്വദേശികളായ അഞ്ച് പേർ വയനാട് പോയി തിരിച്ച് പത്തനംതിട്ട തിരുവല്ലയിലേക്ക് പോകുന്നതിനിടെയാണ് അപകടം. ദേശീയപാത 66 ൽ പെരിഞ്ഞനം പഞ്ചായത്ത് വളവിൽ നിയന്ത്രണം വിട്ട സ്കോർപിയോ കാർ ട്രാൻസ്ഫോർമറിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു.
ഉടൻ തന്നെ പരിക്കേറ്റയാളെ പുറത്തെടുച്ച് ആശുപത്രിയിലേക്ക് മാറ്റി. തീ ആളിക്കത്തിയതോടെ ട്രാൻസ്ഫോർമറിനും തീ പിടിച്ചു. തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു.
കാറിലുണ്ടായിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി കുമ്പനാട് കൊളിൻസ് വിനോജ് (21) എന്നയാൾക്ക് തലക്ക് പരിക്കേറ്റതിനെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട സ്വദേശികളായ ജസ്റ്റിൻ.കെ.ജോൺസൺ (25), ബിജോ (23), ജോയൽ (21), ടിറ്റു.എം.ജോൺ (28) എന്നിവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.