Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കിന് കുറുകെ...

ബൈക്കിന് കുറുകെ തെരുവുനായ് ചാടി അപകടം; രണ്ട് പേർക്ക് പരിക്ക്

text_fields
bookmark_border
mallika 897865
cancel
camera_altപരിക്കേറ്റ മല്ലിക

കോഴിക്കോട്: കുറ്റ്യാടിയിൽ ബൈക്കിന് കുറുകെ തെരുവുനായ് ചാടി അമ്മക്കും മകനും പരിക്ക്. പേരാമ്പ്ര സ്വദേശി മല്ലിക, മകൻ രജിൽ എന്നിവർക്കാണ് പരിക്കേറ്റത്. കുറ്റ്യാടി വലിയപാലത്തുവെച്ച് ഇവർ സഞ്ചരിച്ച ബൈക്കിന് കുറുകെ തെരുവുനായ് ചാടുകയും ബൈക്ക് മറിഞ്ഞ് ഇരുവരും വീഴുകയുമായിരുന്നു.

ബൈക്കിന്‍റെ പിന്നിൽ നിന്ന് തെറിച്ചുവീണ മല്ലികക്ക് തലക്കാണ് പരിക്കേറ്റത്. കുറ്റ്യാടി താലൂക്ക് ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മല്ലികയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogstray dog
News Summary - Accident by street dog jumping across the bike Two people injured
Next Story