വാഹനാപകടം; ആശുപത്രിയിലെത്തിച്ച യുവതിയിൽ നിന്ന് കഞ്ചാവ് പിടികൂടി
text_fieldsഅഞ്ചൽ: വാഹനാപകടത്തിൽ യുവതിക്ക് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുന്നതിനിടെ, കഞ്ചാവ് കണ്ടെത്തി.
അഞ്ചൽ ഏറം സ്വദേശിയായ യുവാവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച വർക്കല സ്വദേശിനി ബേബി ഷക്കീല (42)യാണ് വീണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കരുകോണിലായിരുന്നു അപകടം. പരിക്കേറ്റ യുവതിയെ നാട്ടുകാരുടെ സഹായത്തോടെ അഞ്ചലിലെ സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
എന്നാൽ, ആശുപത്രി അധികൃതർ വിവരമറിയിച്ചിട്ടും സംഭവം പൊലീസ് ഗൗരവമായിട്ടെടുത്തില്ലെന്നും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടർന്നാണ് പൊലീസ് ആശുപത്രിയിലെത്തി നടപടി സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. യുവതിയുടെ കൂടെവന്ന യുവാവിനെ പൊലീസ് വിട്ടയച്ചു.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തില്ല. യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.