കുന്നംകുളത്ത് ലോറിയും ബൈക്കുമിടിച്ച് രണ്ടു മരണം
text_fieldsതൃശൂർ: കുന്നംകുളത്ത് തടി കയറ്റി കൊണ്ടു പോയിരുന്ന ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ തൽസമയം മരിച്ചു. പോർക്കുളം ചെറുവത്തൂർ പ്രിൻസിെൻറ മകൻ അഗസ്റ്റിൻ (24), അക തി യൂർ കാളിദാസെൻറ മകൻ അഭിലാഷ് (കണ്ണൻ 28) എന്നിവരാണ് മരിച്ചത്. ചുണ്ടൽ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ പാറേമ്പാടത്ത് അയ്യപ്പത്ത് റോഡ് ജംഗ്ഷന് സമീപത്തു വെച്ച് ബുധനാഴ്ച അർദ്ധരാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം.
ചങ്ങരംകുളത്ത് നിന്ന് പെരുമ്പാവൂരിലേക്ക് തടികൊണ്ടു പോയിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ അഭിലാഷിെൻറ തലയിലൂടെ ലോറി കയറിയിറങ്ങി. കുന്നംകുളം ഭാഗത്തുനിന്ന് ഇരുവരും വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ഇരുവരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് പറയുന്നു.
വിവരമറിഞ്ഞെത്തിയ ആക്ട്സ് പ്രവർത്തകരാണ് ആ ശു പത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ റോയൽ ആശുപത്രി മോർച്ചറിയിൽ .അഭിലാഷ് ട്രാവലർ ഡ്രൈവറും അഗസ്റ്റിൻ കാറ്ററിങ്ങ് തൊഴിലാളി യു മാ ണ്. കുന്നംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.അപകടത്തെ തുടർന്ന് കുന്നംകുളം - പെരുമ്പിലാവ് റോഡിൽ കുറച്ചു സമയം ഗതാഗതം തടസപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.