കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് ഉപേക്ഷിച്ചു; ജ്വല്ലറി വ്യാപാരിയടക്കം മൂന്നുപേർ പിടിയിൽ
text_fieldsമണ്ണുത്തി (തൃശൂർ): പാടത്ത് മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിലായി. മരണത്തിനിടയാക്കിയ വാഹനവും കണ്ടെത്തി. തൃശൂരിലെ ജ്വല്ലറി വ്യാപാരി തൃശൂർ ഇക്കണ്ടവാര്യര്‍ റോഡിന് സമീപം ‘പൂനം’ നിവാസില്‍ വിശാല്‍, ഭാര്യ ചിത്ര, പിതാവ് ദിലീപ് കുമാര്‍ എന്നിവരാണ് പിടിയിലായത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശി രവിയാണ് (66) കഴിഞ്ഞദിവസം അപകടത്തിൽ മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണകാരണം വാഹനം ഇടിച്ചാണെന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാറുടമകളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതോടെ വിശാലും കുടുംബവും പുറത്തുപോയി ഭക്ഷണം കഴിച്ച് തിരിച്ചുവരുന്നതിനിടെ വീടിന് മുന്നിലായിരുന്നു അപകടം.
ഗേറ്റിന് സമീപത്ത് ഇരുട്ടത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന രവിയുടെ ദേഹത്തിലൂടെ ഇവരുടെ കാര്‍ അബദ്ധത്തില്‍ കയറിയിറങ്ങുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ മൃതദേഹം കാറിന്‍റെ ഡിക്കിയിലിട്ട് കുറ്റുമുക്ക് പാടത്ത് ഉപേക്ഷിച്ചു. മനഃപൂർവമല്ലാത്ത നരഹത്യക്കും തെളിവ് നശിപ്പിച്ചതിനും പ്രതികള്‍ക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.