ഡി.ജി.പി ശ്രീലേഖക്ക് വാഹനാപകടത്തിൽ പരിക്ക്
text_fieldsചേർത്തല: ഡി.ജി.പി ആർ. ശ്രീലേഖക്ക് വാഹനാപകടത്തിൽ നിസ്സാര പരിക്ക്. ഔദ്യോഗിക വാഹനത്തിൽ ഗുഡ്സ് ഓട്ടോ ഇടിച്ചാണ് പരിക്കേറ്റത്. ദേശീയപാതയിൽ ചേർത്തല എക്സ്റേ കവലക്ക് സമീപം ബുധനാഴ്ച രാത്രിയാണ് അപകടം. ഇടിച്ച ഓട്ടോ നിർത്താതെ പോയി. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ഡി.ജി.പിയുടെ വാഹനത്തിെൻറ വശത്തുകൂടി എതിരെ വന്ന ഒാട്ടോ ഉരസിപ്പോവുകയായിരുന്നു. പെട്ടെന്ന് വാഹനം നിർത്തിയപ്പോഴുണ്ടായ ഉലച്ചിലിലാണ് ഡി.ജി.പിയുടെ വലതുകാലിന് പരിക്കേറ്റത്.
വിവരമറിഞ്ഞ് എത്തിയ ചേർത്തല പൊലീസ് ഡി.ജി.പിക്ക് മറ്റൊരു വാഹനം ഏർപ്പാടാക്കി നൽകി. ഒാട്ടോക്കായി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും രാത്രി വൈകിയും കിട്ടിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.