ചിക്മംഗളൂരു ബസപകടം: െഎറിെൻറ സംസ്കാരം ഞായറാഴ്ച
text_fields
കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജില്‍നിന്ന് പഠനയാത്ര പോയവരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ഥിനികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മുണ്ടക്കയം വരിക്കാനി വളയത്തില്‍ ദേവസ്യ കുരുവിളയുടെ മകള്‍ മെറിന്, വയനാട് സുല്‍ത്താന്‍ബത്തേരി തൊടുവട്ടി പുത്തന്‍കുന്ന് പാലീത്തുമോളേല്‍ പി.ടി. ജോര്‍ജിെൻറ മകള്‍ ഐറിന് എന്നിവരാണ് മരിച്ചത്. ഐറിെൻറ സംസ്കാരം ഞായറാഴ്ച 10.30ന് തൊടുവെട്ടി ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടക്കും. മെറിെൻറ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മുണ്ടക്കയം വ്യാകുലമാത ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.
കര്‍ണാടകയിലെ മാഗഡി അണക്കെട്ടിന് സമീപം വെള്ളിയാഴ്ച രാത്രി 8.30നായിരുന്നു അപകടം. കോളജില്‍നിന്ന് രണ്ട് ടൂറിസ്റ്റ് ബസുകളിലാണ് വിദ്യാര്‍ഥികള്‍ ഊട്ടി, ബംഗളൂരു, മൈസൂരു, കുടക് എന്നിവിടങ്ങളിലേക്ക് യാത്രതിരിച്ചത്. ബസ് എതിരെവന്ന ട്രാക്ടറിന് സൈഡ് കൊടുക്കുന്നതിനിടെ കുഴിയിലേക്ക് മറിഞ്ഞു. അപകടസമയത്ത് റോഡില്‍ മൂടല്‍മഞ്ഞും ഉണ്ടായിരുന്നു. ബസ് മൂന്നുതവണ മലക്കം മറിഞ്ഞു. വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് സമീപവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. എക്സ്കവേറ്റർ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയ ശേഷമാണ് അടിയിൽപെട്ട മെറിനെയും ഐറിനെയും പുറത്തെടുത്തത്. മെറിന് സംഭവസ്ഥലത്തും ഐറിൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. പരിക്കേറ്റ ടി. തുഷാദിനെ മംഗളൂരു ഫാ. മുള്ളര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചു.
കോളജ് അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്ന് ഭദ്രാവതി, മാണ്ഡ്യ രൂപതകളിലെ വൈദികര്‍ സംഭവസ്ഥലത്തെത്തി. ചിക്മംഗളൂരു മലയാളി അസോസിയേഷൻ ഭാരവാഹികളായ വി.ടി. തോമസ്, വി.ടി. ജോസഫ് എന്നിവരും സഹായത്തിനെത്തി. കാഞ്ഞിരപ്പള്ളി രൂപത അധികൃതരുടെ അഭ്യര്‍ഥനപ്രകാരം ചിക്മംഗളൂരുവിലെ എസ്.പിയും സ്ഥലം എം.എല്‍.എയും സ്ഥലത്തെത്തി. ഇവരുടെ ശ്രമഫലമായാണ് ശനിയാഴ്ച ഉച്ചക്കുമുമ്പ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ കഴിഞ്ഞത്.
ഞായറാഴ്ച പുലര്‍ച്ച എത്തിക്കുന്ന മെറിെൻറ മൃതദേഹം 26ാം മൈല്‍ മേരിക്വീന്‍സ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് അമല്‍ ജ്യോതി കോളജില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ചൊവ്വാഴ്ച രാവിലെ പത്തിന് മുണ്ടക്കയം 34ാം മൈല്‍ വ്യാകുലമാത പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തും.
യാത്രപോയത് രണ്ട് ബസുകളിലായി 72 പേർ
കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജില്‍നിന്ന് 72 പേരടങ്ങുന്ന സംഘം രണ്ട് ബസുകളിലാണ് പഠനയാത്രക്ക് തിരിച്ചത്. രക്ഷിതാക്കളുടെ പ്രതിനിധിയായി കൂടെേപായി അപകടത്തിൽ പരിക്കേറ്റ ഇടക്കുന്നം മഠത്തില്‍ നാസറുദ്ദീെൻറ ഭാര്യ ഷാഹിന, മകള്‍ ഷബാന നാസറുദ്ദീന്‍, ഡയാന ജോസഫ്, നിധിന് ജോര്‍ജ്, സാന്ദ്ര അന്ന ജോണ്‍, ജോഷ്വ ജേക്കബ് എന്നിവരെ ചിക്മംഗളൂരുവിലെ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
കാഞ്ഞിരപ്പള്ളി കത്തലാങ്കല്‍പടി തൊമ്മിതാഴെ തുളസിദാസിെൻറ മകന് തുഷാദിെൻറ കാലിന് ശസ്ത്രക്രിയക്കായി മംഗളൂരുവിലെ ഫാ. മുള്ളർ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപടകടത്തില്‍ തുഷാദിെൻറ കാല് ഒടിഞ്ഞു. മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് തിരിച്ചു. ബസിലുണ്ടായിരുന്ന ദിവ്യ അച്ചു പ്രദീപ്, ഗീതി മേരി സാം, ഗോപിക സന്തോഷ്, ജനി ജേക്കബ്, ലിയ ജോര്‍ജ്, മരീസ റോയി, മീര ജിജി, മേഘ അജിത്, മെറിന് ജോസ്, നവീന ജോസഫ്, പാര്‍വതി ജഗദീഷ്, പേര്‍ളി തോമസ്, പി. രേണുക, ഡി.എം. റോഷന്, ഷാന്‍സി എലിസബത്ത്, ഷെറിന് ആനി വര്‍ഗീസ്, കെ.എസ്. ശില്പ, സുബി വര്‍ഗീസ്, ടെന്‍സി സാറ, ടിന്‍സണ്‍ സജി, ടോൺ എബ്രഹാം, എച്ച്. വന്ദന എന്നിവര്‍ക്ക് നിസ്സാര പരിേക്കറ്റു. ആരുടെയും നില ഗുരുതരമല്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍ പരിക്കേറ്റ വിദ്യാർഥികളെയും കൂടെ ഉണ്ടായിരുന്നവരെയും തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ ഐറിന് മരിയയുടെ സംസ്കാരചടങ്ങുകളില്‍ പങ്കെടുത്ത ശേഷമാകും ഒരു വിഭാഗം വിദ്യാർഥികൾ മടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.