കാറിടിച്ച് വയോധിക മരിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ കേസിന്റെ അന്വേഷണ വഴികളിലൂടെ...
text_fieldsവടകര: കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ സജ്ജമാക്കിയത് കൃത്യമായ കർമപദ്ധതികളുമായി. അന്വേഷണത്തിന്റെ ഭാഗമായി വാഹനാപകട കേസുകളിൽ നടത്തുന്ന സാധാരണ നടപടികൾക്ക് പുറമേയാണ് പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കി, യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ കടന്നുകളഞ്ഞ വാഹനം പിടികൂടിയത്. ദേശീയപാതയിലെ 35 കാമറകളിൽനിന്ന് മാത്രം 4000 വാഹനങ്ങൾ പരിശോധിച്ചു. മൊത്തം 19,000 വാഹനങ്ങളും അരലക്ഷത്തോളം ഫോൺ കോളുകളും അന്വേഷണസംഘം ഇതിനായി പരിശോധിച്ചിട്ടുണ്ട്.
കൊയിലാണ്ടി
മോട്ടോർ വാഹന വകുപ്പിന്റെ കാമറയിൽനിന്ന് 2000 വാഹനങ്ങൾ പരിശോധിച്ച് 87 വെള്ള മാരുതി സ്വിഫ്റ്റ് കാറുകൾ കണ്ടെത്തി പരിശോധന നടത്തി
കുഞ്ഞിപ്പള്ളി
കുഞ്ഞിപ്പള്ളിയിൽ സ്ഥാപിച്ച ജി.എസ്.ടി വകുപ്പിന്റെ കാമറയിൽനിന്ന് 9300 വാഹനങ്ങൾ പരിശോധിച്ച് 26 വെള്ള സ്വിഫ്റ്റ് കാറുകൾ കണ്ടെത്തിയശേഷം മുഴുവൻ കാറുകളും നേരിട്ട് പരിശോധിച്ചു
വടകര
സംഭവസ്ഥലത്തെ മൊബൈൽ ടവർ വഴിയുള്ള 50,000 ത്തോളം മൊബൈൽ നമ്പറുകൾ പരിശോധിച്ചു.
തലശ്ശേരി
തലശ്ശേരി, വടകര ആർ.ടി ഓഫിസുകളിൽനിന്ന് വെള്ള മാരുതി സ്വിഫ്റ്റ് കാറുകളുടെ (11ാം ജനറേഷൻ) പരിശോധിച്ച് വിവരം ശേഖരിച്ചു. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വെള്ള മാരുതി സ്വിഫ്റ്റ് കാറുകളുടെ ആകെ വിവരങ്ങൾ ശേഖരിച്ചതിൽ 15,893 വാഹനങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചു
കോഴിക്കോട്, കണ്ണൂർ, വടകര
കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 240 വർക്ഷോപ്പുകളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 46 സ്പെയർ പാർട്സ് കടകളിലെ പാർട്സുകൾ വിൽപന നടത്തിയത് സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മാരുതി അംഗീകൃത സെന്ററുകളായ പോപ്പുലർ, ഇൻഡസ്, എ.എം. മോട്ടോഴ്‌സ് എന്നിവിടങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് പരിശോധിച്ചു.
പൊലീസിന്റെ കാമറയിൽനിന്ന് 9300 വാഹനങ്ങൾ പരിശോധിച്ച് 26 വെള്ള മാരുതി സ്വിഫ്റ്റ് കാറുകൾ കണ്ടെത്തിയതിൽ മുഴുവൻ കാറുകളും നേരിട്ട് പരിശോധന നടത്തി. സി.സി.ടി.വി പരിശോധിച്ചതിൽ കാർ കൈനാട്ടി ജങ്ഷൻ കടന്നുപോയിട്ടില്ലെന്ന് കണ്ടെത്തി. വടകര മുട്ടുങ്ങൽ, താഴെ അങ്ങാടി, മീത്തലെ അങ്ങാടി, അഴിത്തല, സാൻഡ് ബാങ്ക്‌സ്, ഒസായിക്കുന്ന്, വള്ളിക്കാട്, ഒഞ്ചിയം, കണ്ണൂക്കര, നാദാപുരം റോഡ് തുടങ്ങിയ ഭാഗങ്ങളിൽ അന്വേഷണം നടത്തി
> വടകര, ചോറോട്, കൈനാട്ടി, മടപ്പള്ളി ഭാഗങ്ങളിൽ കാർ വാടകക്ക് കൊടുക്കുന്ന വ്യക്തികളെ കേന്ദ്രീകരിച്ച് 50 ഓളം വാഹനങ്ങൾ കണ്ടെത്തി അന്വേഷണം നടത്തി.
സംശയം തോന്നിയ മൂന്ന് വാഹനങ്ങൾ സയന്റിഫിക് ഓഫിസറെ കൊണ്ട് പരിശോധിപ്പിച്ചു.
സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വാഹനത്തിന്റെ നമ്പർ ലഭ്യമാകുമോ എന്നറിയാൻ കാമറ ദൃശ്യങ്ങൾ റീജനൽ ഫോറൻസിക് ലാബിൽ അയച്ച് പരിശോധന നടത്തി
അപകടവിവരം അറിയിക്കുന്നതിന് സോഷ്യൽ മീഡിയയിൽ വാഹനാപകട വാർത്ത സംബന്ധിച്ച വിവരം ഷെയർ ചെയ്ത് അപകടത്തിന് ഇരയായവർ സഞ്ചരിച്ച ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.
വിൽപന നടത്തിയതും ആർ.സി ട്രാൻസ്ഫർ ചെയ്തതുമായ വെള്ള മാരുതി സ്വിഫ്റ്റ് കാറുകളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി
വാഹനത്തിന്റെ നിറം മാറ്റുന്നതിന് അപേക്ഷ നൽകിയ മാരുതി സ്വിഫ്റ്റ് കാറുകളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി. അപകടസമയം ഇൻഷുറൻസ് ഇല്ലാതിരുന്നതും പിന്നീട് ഇൻഷുറൻസ്
പുതുക്കിയതുമായ വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് പരിശോധന നടത്തി
വടകര ടൗണിൽ ജോലി ചെയ്യുന്ന ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാറുകളുടെ വിവരങ്ങൾ പരിശോധിച്ചു
സംഭവത്തിനുശേഷം വടകര പാർക്കോ ആശുപത്രിയിൽ എത്തി അപകട വിവരം അന്വേഷിച്ച ആളുകളെപ്പറ്റി അന്വേഷണം നടത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.