ബാലഭാസ്കറിെൻറ അപകടമരണം: രണ്ടുപേരുടെ മൊഴി കള്ളമെന്ന് പരിശോധനഫലം
text_fieldsതിരുവനന്തപുരം: സംഗീത സംവിധായകന് ബാലഭാസ്കറിെൻറയും മകളുടെയും അപകടമരണവുമായി ബന്ധപ്പെട്ട് ഡ്രൈവർ അർജുനും ചലച്ചിത്രതാരം കലാഭവൻ സോബിയും നൽകിയ മൊഴികൾ കള്ളമാണെന്ന് സി.ബി.െഎ. ഒക്ടോബറിൽ നാലുപേരിൽ നടത്തിയ നുണപരിശോധനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇൗ നിഗമനത്തിലെത്തിയത്.
സ്വർണക്കടത്ത് സംഘത്തിന് ഇൗ മരണത്തിൽ പങ്കുണ്ടെന്ന് തെളിയിക്കാനായില്ലെന്നും അപകടമരണമാകാനാണ് സാധ്യത കൂടുതലെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണസംഘം. സംഭവം നടക്കുേമ്പാൾ വാഹനമോടിച്ചിരുന്നത് ബാലഭാസ്കറായിരുന്നെന്നാണ് ഡ്രൈവര്‍ അര്ജുൻ നൽകിയ മൊഴി. സംഭവസ്ഥലത്ത് സ്വർണക്കടത്ത് സംഘാംഗത്തിെൻറ സാന്നിധ്യമുണ്ടായിരുന്നെന്ന് കലാഭവന്‍ സോബിയും മൊഴി നൽകിയിരുന്നു. അങ്ങനെ വരുേമ്പാൾ വാഹനമോടിച്ചത് ബാലഭാസ്കറാണെന്ന് വെളിപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ അജിയുടെ മൊഴിയും കള്ളമെന്ന് സി.ബി.െഎ കരുതുന്നു.
ബാലഭാസ്കറിെൻറ മാനേജര്‍ പ്രകാശൻ തമ്പി, സുഹൃത്ത് വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്ജുന് ബാലകൃഷ്ണന്, കേസില്‍ നിരവധി ആരോപണങ്ങളുയര്‍ത്തിയ കലാഭവന്‍ സോബി എന്നിവരെയാണ് നുണ പരിശോധനക്ക് വിധേയരാക്കിയത്. അര്‍ജുന്‍തന്നെയാണ് വാഹനമോടിച്ചതെന്ന നിഗമനത്തിലാണ് സി.ബി.ഐ. രണ്ടുഘട്ടങ്ങളായാണ് പരിശോധന നടത്തിയത്. ഇതില്‍ ഒരു ടെസ്റ്റിൽ സോബി പറയുന്നത് കള്ളമാണെന്നും രണ്ടാമത്തെ പരിശോധനയിൽ അദ്ദേഹം സഹകരിച്ചില്ലെന്നുമാണ് വിവരം. അപകടസ്ഥലത്ത് സോബി കണ്ടെന്ന് പറഞ്ഞ സ്വര്‍ണക്കടത്ത് സംഘാംഗം റൂബിന് തോമസ് ആ സമയത്ത് ബംഗളൂരുവിലായിരുന്നതായും കണ്ടെത്തി. അപകടത്തിനുമുമ്പ് ബാലഭാസ്കറിെൻറ കാര്‍ ആക്രമിക്കപ്പെട്ടെന്ന മൊഴിയും കളവെന്നാണ് കണ്ടെത്തൽ.
കാര്‍ അപകടത്തിൽപെട്ട സ്ഥലത്തുകൂടി പോയപ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോട് പറെഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപെടുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് സ്ഥിരീകരിച്ച ഡി.ആർ.െഎ അന്വേഷണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.