മോഡലുകളുടെ അപകട മരണം: ഡ്രൈവറെ വീണ്ടും ചോദ്യം ചെയ്തു
text_fieldsകൊച്ചി: മുൻ മിസ് കേരള അൻസി കബീർ, മുൻ റണ്ണറപ്പ് അഞ്ജന ഷാജൻ അടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഓടിച്ചിരുന്ന അബ്്ദുൽ റഹ്മാനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. അമിതവേഗത്തിൽ ഓടിക്കാനുള്ള സാഹചര്യം, മറ്റൊരു കാർ പിന്തുടർന്നത് എന്തിന്, മത്സരയോട്ടം നടത്തിയോ, ഹോട്ടലിൽ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടായോ എന്നീ കാര്യങ്ങളിൽ വ്യക്തത തേടാനാണ് വീണ്ടും ചോദ്യം ചെയ്തത്.
കാർ ഓടിക്കുമ്പോൾ താൻ മദ്യലഹരിയിലായിരുന്നുവെന്നാണ് അബ്്ദുൽ റഹ്മാൻ മൊഴി നൽകിയത്. എറണാകുളം സ്വദേശിയായ സൈജുവിനെ വഴിയിൽവെച്ച് കണ്ടിരുന്നതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. സൈജുവിെൻറ കാർ പിറകെ വരുന്നത് കണ്ടപ്പോൾ വേഗം കൂട്ടിയതായും ഇയാൾ മൊഴിനൽകിയെന്നറിയുന്നു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ഡി.ജെ പാർട്ടിക്കിടെ അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചോ, അപകടത്തിലേക്ക് നയിക്കത്തക്ക മറ്റ് കാരണങ്ങൾ ഉണ്ടോ എന്നതാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഹോട്ടലിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ ഉടമ ഇടപെട്ട് നീക്കിയത് സംശയം ബലപ്പെടുത്തി. അബ്്ദുൽ റഹ്മാനെ വിശദമായി ചോദ്യം ചെയ്താലേ ഇക്കാര്യങ്ങളിൽ വ്യക്തത ലഭിക്കൂ. ശാരീരിക അവശതകളുള്ളതിനാൽ മൂന്ന് മണിക്കൂർ മാത്രമാണ് ഇയാളെ കസ്്റ്റഡിയിൽ ലഭിച്ചത്. ഹോട്ടൽ ഉടമയും ൈവകാതെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നറിയുന്നു.
അതേസമയം, അമിതവേഗമാണ് കാർ അപകടത്തിന് കാരണമെന്ന് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികൻ ഡിനിൽ ഡേവിസ് മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ കാർ ഡിനിലിെൻറ ബൈക്കിൽ ഇടിച്ച് 20മീറ്റർ മുന്നോട്ടു നീങ്ങി മരത്തിലിടിച്ച് തകരുകയായിരുന്നു. ഈ കാറിനെ പിന്തുടർന്നു എന്നു പറയുന്ന ഒൗഡി കാർ തെൻറ ശ്രദ്ധയിൽപ്പെട്ടില്ലെന്നും ഡിനിൽ പറയുന്നു. ഓഫിസിൽനിന്ന് വീട്ടിലേക്ക് തിരിക്കുമ്പോഴാണ് പിറകിൽനിന്ന് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചത്. ബൈക്കിന് പിറകിൽ ഇടിച്ചതോടെ താൻ റോഡിന് ഇടതുഭാഗത്തേക്ക് തെറിച്ചുവീണു. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾതന്നെ പൊലീസെത്തി. ഇവരാണ് തന്നെ എഴുന്നേൽപ്പിച്ചത്. താൻ മുന്നിൽ പോയിരുന്നതിനാൽ മത്സരയോട്ടം സംബന്ധിച്ചോ മോഡലുകൾ സഞ്ചരിച്ചിരുന്ന കാറിനെ മറ്റൊരു കാർ പിന്തുടർന്നതിനെ കുറിച്ചോ അറിയില്ലെന്നും ഇയാൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.