കോവിഡ് പ്രോട്ടോകോൾ പ്രകാരം മറവ് ചെയ്തു; ഫലം വന്നപ്പോൾ നെഗറ്റിവ്
text_fieldsതിരൂർ: സെപ്റ്റംബർ 14ന് തിരൂർ പൂക്കയിലിൽ മരിച്ച പരേതനായ ചേപ്ര മുഹമ്മദ് കുട്ടി എന്ന കുട്ടിബാവയുടെ ഭാര്യ സുഹ്റയുടെ (57) കോവിഡ് ഫലം നെഗറ്റിവ്.
15നാണ് മൊബൈൽ ഫോണിലേക്ക് കോവിഡ് നെഗറ്റീവാണെന്ന മെസേജ് വന്നത്. ആരോഗ്യ വകുപ്പുമായും മറ്റും ബന്ധപ്പെട്ടെങ്കിലും ഒരു ആശ്വാസ നടപടിയുമുണ്ടായില്ലെന്ന് മകൻ പറഞ്ഞു. കോവിഡ് ബാധിച്ചുമരിച്ചു എന്ന ആരോഗ്യ വകുപ്പിെൻറ അറിയിപ്പ് കാരണം കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരുന്നു കോരങ്ങത്ത് മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയത്. മക്കൾക്കോ ബന്ധുക്കൾക്കോ അവസാനമായി കാണാൻ പോലും കഴിഞ്ഞില്ല.
സ്വന്തം മഹല്ലിൽ മറവ് ചെയ്യാനും കഴിഞ്ഞിരുന്നില്ല. കോവിഡ് ബാധിതയാണെന്ന പ്രചാരണം കാരണം ഒറ്റപ്പെട്ടു കഴിയേണ്ട അവസ്ഥയാണുള്ളതെന്നും ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.