കേരള കോൺഗ്രസും എൽ.ജെ.ഡിയും വന്നിട്ടും വോട്ട് വിഹിതത്തിൽ 1.93 ശതമാനം മാത്രം വർധനയെന്ന് വിലയിരുത്തൽ
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസും എൽ.ജെ.ഡിയും മുന്നണിയിൽ ചേരുകയും ജനങ്ങൾക്ക് എൽ.ഡി.എഫ് സർക്കാറിനോടുള്ള താൽപര്യം ഉണ്ടാവുകയും ചെയ്തിട്ടും നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം 1.93 ശതമാനം മാത്രമാണ് വർധിച്ചതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ. 2016ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫ് വോട്ട് വിഹിതം ചെറിയ തോതിൽ വർധിച്ചു. 2016ലെ 38.8 ശതമാനത്തിൽനിന്ന് 39.4 ശതമാനമായി. മുമ്പ് ബി.ജെ.പിയെ പിന്തുണച്ച പാവങ്ങൾ അവരിൽനിന്ന് അകന്നു. പക്ഷേ, ആ വിഭാഗം യു.ഡി.എഫിലേെക്കത്താതെ ശ്രദ്ധിക്കണമെന്നും സി.സിയുടെ നിയമസഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പറയുന്നു. എൽ.ഡി.എഫിെൻറ വോട്ട് വിഹിതം വർധിച്ചെങ്കിലും മുന്നണി വിപുലീകരിച്ചിട്ടും 2006ൽ ലഭിച്ച 48.81ശതമാനം വോട്ട് 2016ലും 2021ലും നേടാൻ കഴിഞ്ഞില്ല. ഭരണത്തുടർച്ച ലഭിെച്ചങ്കിലും വോട്ട് ശതമാനം 2006നെക്കാൾ കുറവാണ്. ഇതിെൻറ കാരണം ഗൗരവമായി പരിഗണിക്കണം. ജനങ്ങളിൽനിന്ന് കൂടുതൽ വിശ്വാസ്യത ലഭിക്കാതിരിക്കുന്നതിെൻറ ഘടകം തിരിച്ചറിയണം. യു.ഡി.എഫിനും ബി.ജെ.പിക്കും കീഴിൽ അണിനിരന്ന സാധാരണക്കാരെ അടുപ്പിച്ച് ബുഹജന സ്വാധീനം വർധിപ്പിക്കണം.
ബി.ജെ.പി ഒമ്പതു മണ്ഡലങ്ങളിൽ രണ്ടാംസ്ഥാനെത്തത്തിയത് ചെറിയ കാര്യമല്ല. ഇൗ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. കുറച്ചു കാലമായി കാസർകോെട്ട ഭാഷാ ന്യൂനപക്ഷ മണ്ഡലങ്ങളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്താണ്. ഇത്തവണ ബി.ജെ.പിയുടെ വോട്ട് നിരവധി പ്രദേശങ്ങളിൽ യു.ഡി.എഫിന് നൽകി. യു.ഡി.എഫിന് ഉയർന്ന മധ്യവർഗ വിഭാഗങ്ങളിൽ നല്ല സ്വാധീനമുണ്ട്.
മുസ്ലിം വിഭാഗങ്ങളിൽ വലിയ സ്വാധീനമുള്ള മുസ്ലിം ലീഗ് യു.ഡി.എഫിന് ശക്തമായ പിന്തുണയാണ്. കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും യു.ഡി.എഫിനൊപ്പം. ബി.ജെ.പി വോട്ട് വാങ്ങുന്നതിനൊപ്പം മുസ്ലിം മൗലികവാദികളുമായും യു.ഡി.എഫ് ധാരണയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.