വിഴിഞ്ഞം സമരത്തിന് പിന്നാലെ അക്കൗണ്ടുകൾ മരവിപ്പിച്ചു; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ലത്തീൻ അതിരൂപത
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തിന് പിന്നാലെ ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചതായി ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ. ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇന്നലെ വായിച്ച സർക്കുലറിലാണ് അക്കൗണ്ടുകൾ മരവിപ്പിക്കൽ സംബന്ധിച്ച പരാമർശമുള്ളത്.
വിദേശത്ത് നിന്ന് പണം എത്തിക്കാനുള്ള എഫ്.സി. അക്കൗണ്ടുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ചത്. മിഷൻ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് പോലും നിലവിൽ സഭയുടെ കൈവശമില്ല. വിശ്വാസികൾ കൂടുതൽ സാമ്പത്തിക സഹായം പള്ളികളിൽ നൽകണമെന്നും സർക്കുലറിൽ പറയുന്നു.
അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ സംസ്ഥാന സർക്കാറിനെയും സർക്കുലറിൽ വിമർശിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ നടപടിക്ക് കേരള പൊലീസിന്‍റെ ചില റിപ്പോർട്ടുകളും കാരണമായിട്ടുണ്ടെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
വൈദിക വിദ്യാർഥികളുടെ പഠനം, പ്രായമായ പുരോഹിതരുടെ ചികിത്സ അടക്കമുള്ള ആവശ്യങ്ങൾക്ക് വിദേശത്ത് നിന്നുള്ള സാമ്പത്തിക സഹായങ്ങളാണ് പ്രധാനമായും സഭ ഉപയോഗിക്കുന്നത്. ഇതിന് പ്രതി വർഷം രണ്ട് കോടി രൂപയാണ് സഭ ചെലവഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.