എസ്.ഐയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയെ പൊലീസ് മർദിച്ചെന്ന് പരാതി
text_fieldsചേർത്തല: അപകടകരമായി സഞ്ചരിച്ച ജീപ്പ് തടയാൻ ശ്രമിച്ച ട്രാഫിക് എസ്.ഐയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയെ പൊലീസ് മർദിച്ചെന്ന് പരാതി. സൈനികനായ കൊട്ടാരക്കര പത്തനാപുരം വെളക്കുടി പഞ്ചായത്തിൽ ആവണീശ്വരം സാബുരാജ വിലാസത്തിൽ ജോബിനെ (29) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ റിമാൻഡിലാണ്. പൊലീസ് സുരക്ഷയിലാണ് ചികിത്സയിൽ കഴിയുന്നത്.
കടുത്ത ശരീരവേദനയും നടുവ് വേദനയും മൂലം ജോബിനെ കോടതിയിൽ ഹാജരാക്കിയില്ല. രണ്ടും മൂന്നും പ്രതികളായ വെളക്കുടി കുന്നിക്കോട് ശാസ്ത്രികവല സി.എം. വീട്ടിൽ ഷമീർ മുഹമ്മദ് (29), ആവണീശ്വരം വിപിൻ ഹൗസിൽ വിപിൻ രാജ് (26)എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ജോബിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി എടുത്തപ്പോഴാണ് പൊലീസ് മർദിച്ചെന്ന പരാതി പറഞ്ഞത്. രാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
സ്കാനിങ്ങിൽ ജോബിെൻറ നട്ടെല്ലിനു ചതവ് ഉള്ളതായി ഡോക്ടർ പൊലീസിനെ അറിയിച്ചു. ഇതേ തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് ചികിത്സ. പൊലീസ് മർദിച്ചെന്ന് കാട്ടി ജോബിെൻറ സഹോദരൻ കരസേനക്കും മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ തുടങ്ങിയവർക്കും പരാതി നൽകി. ദുൈബയിൽ ജോലിയിലുള്ള റോബിൻ പരാതി മെയിൽ ചെയ്യുകയായിരുന്നു. സ്റ്റേഷനിലെത്തിയ ബന്ധുക്കൾ പറഞ്ഞ വിവരമാണ് പരാതിയിൽ പറയുന്നത്.
പൊലീസുമായി പ്രശ്നമുണ്ടായ സമയം ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് പഴയതായതിനാൽ അതിവേഗത്തിൽ ഓടിക്കാൻ പറ്റില്ലെന്നും പൊലീസ് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നും ജോബിെൻറ ബന്ധുക്കൾ പറഞ്ഞു. ഇതിനിടെ ജോബിെൻറ കൈ എസ്.ഐയുടെ ദേഹത്ത് കൊണ്ടതാണേത്ര. സ്റ്റേഷനിലെത്തിച്ച് മഫ്തിയിൽ ഉൾപ്പെടെയുള്ള പൊലീസ് മർദിച്ചെന്നും ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പ് എടുക്കുകയും പിന്നീട് ജാമ്യമില്ലാ വകുപ്പ് ആക്കുകയും ചെയ്തെന്നും മെഡിക്കൽ കോളജിലും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജോബിെൻറ ബന്ധുക്കൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.