സന്ദീപിൻെറ കൊലപാതകം വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നെന്ന് പ്രതികൾ
text_fieldsതിരുവല്ല: പെരിങ്ങര സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിെൻറ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്ന് പ്രതികൾ. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കവെ ഒന്നാം പ്രതി ജിഷ്ണു ഉൾെപ്പടെയുള്ളവരാണ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും തങ്ങൾക്കാർക്കും രാഷ്ട്രീയ ബന്ധം ഇല്ലെന്നും ഇവർ അവകാശപ്പെട്ടു.
തിങ്കളാഴ്ച തിരുവല്ല കോടതിയിൽ ഹാജരാക്കിയ ചാത്തങ്കരി സ്വദേശി ജിഷ്ണു, വേങ്ങൽ സ്വദേശി നന്ദു, പായിപ്പാട് സ്വദേശി പ്രമോദ്, ആലംതുരുത്തി സ്വദേശി വിഷ്ണു കുമാർ, കാസർകോട് സ്വദേശി മൻസൂർ എന്നീ പ്രതികളെ 13വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾക്കായി അഭിഭാഷകർ ആരും ഹാജരായില്ല. പൊലീസ് അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി 13വരെ അനുവദിക്കുകയായിരുന്നു.
രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണിതെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. തങ്ങൾക്ക് വധഭീഷണിയുണ്ടെന്നും ആക്രമിച്ചത് കൊല്ലാനായിരുന്നില്ലെന്നും ജിഷ്ണു കോടതിയിൽ ബോധിപ്പിച്ചു. ജിഷ്ണുവിന് മാത്രമാണ് സന്ദീപിനോട് വിരോധമുണ്ടായിരുന്നതെന്ന് രണ്ടാം പ്രതി നന്ദുവും പറഞ്ഞു.
പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിെൻറ നേതൃത്വത്തിൽ ചോദ്യം ചെയ്തു തുടങ്ങി. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പ്രതികളെ കൃത്യം നടന്ന ചാത്തങ്കരിയിലും ഒളിവിൽ കഴിഞ്ഞ കരുവാറ്റയിലെ വീട്ടിലും കുറ്റപ്പുഴയിലെ ലോഡ്ജിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. അഞ്ചാം പ്രതിയായ അഭി എന്ന വിഷ്ണുവിേൻറതായി പുറത്തായ ഫോൺ സംഭാഷണം ശാസ്ത്രീയ പരിശോധന നടത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇതിനായി പ്രതിയുടെ റെക്കോഡ് ചെയ്ത ശബ്ദവും പരിശോധിക്കും.
തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിലായിരിക്കും പരിശോധന. ശബ്ദം അഭിയുടേതെന്ന് ഉറപ്പായാൽ കോടതിയിൽ ഇത് തെളിവായി സമർപ്പിക്കാൻ കഴിയും. ശബ്ദരേഖയിൽ പരാമർശിക്കപ്പെടുന്ന ചങ്ങനാശ്ശേരി സ്വദേശി മിഥുനും കേസിൽ പ്രതിയായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.