തട്ടിപ്പുകേസ് പ്രതി പിടിയിൽ
text_fieldsമട്ടാഞ്ചേരി: തട്ടിപ്പുകേസിൽ ജാമ്യമെടുത്ത് മുങ്ങിനടന്ന മട്ടാഞ്ചേരി പനയപ്പിള്ളിയിൽ താമസിച്ചിരുന്ന വിജയലക്ഷ്മിയെ (60) മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. 2009ൽ മട്ടാഞ്ചേരി സ്വദേശിനിയായ സ്ത്രീയെ കബളിപ്പിച്ച് 21 പവനും അരലക്ഷം രൂപയും തട്ടിയ കേസിൽ പ്രതിയാണ് വിജയലക്ഷ്മി.
ഈ കേസിൽ കോടതിയിൽനിന്ന് ജാമ്യംനേടി കോടതിയിൽ ഹാജരാകാതെ തമിഴ്നാട്ടിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു. 13 വർഷത്തിനുശേഷം മട്ടാഞ്ചേരി പനയപ്പിള്ളിയിൽ വാടക വീട്ടിൽനിന്ന് മട്ടാഞ്ചേരി അസി.കമീഷ്ണർ കെ.ആർ. മനോജ്, പൊലീസ് ഇൻസ്പെക്ടർ എ.വി. ബിജു, എസ്.ഐ ജയപ്രസാദ്, സിവിൽ പൊലീസ് ഓഫിസർമാരായ ശാലിനി, മേരി ജാക്വിലിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.