സ്വർണക്കടത്ത് ആരോപണം; സർക്കാറിൽനിന്ന് വളർന്ന് സ്പീക്കറിലേക്ക്
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാറിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യമിട്ട് ഉന്നയിച്ച ആരോപണങ്ങൾ സ്പീക്കറിലേക്കും നീട്ടി പ്രതിപക്ഷം. തദ്ദേശ തെരഞ്ഞെടുപ്പിനിടയിൽ ഉയരുന്ന ആരോപണങ്ങൾ പ്രതിരോധിക്കാൻ എല്ലാ അടവും പ്രയോഗിക്കുകയാണ് ഭരണപക്ഷം. സ്പീക്കർക്ക് വാർത്തസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കേണ്ട സാഹചര്യത്തിലേക്ക് വിവാദം വളർന്നത് പ്രതിപക്ഷത്തിന് പ്രതീക്ഷയും ഭരണപക്ഷത്തിന് ആശങ്കയുമാണ് സമ്മാനിക്കുന്നത്.
സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിെൻറ പേരിൽ പ്രതിപക്ഷം ഭരണഘടന പദവിയിലുള്ള നിയമസഭ സ്പീക്കർക്കെതിരെ തിരിഞ്ഞത് അപ്രതീക്ഷിതമായല്ല. ദിവസങ്ങൾക്ക് മുമ്പ് നേതാക്കളിലൂടെ സൂചനകൾ പുറത്തുവന്നു. ഇതോടെ അടിയന്തര വാർത്തസമ്മളനം വിളിച്ച് ആക്ഷേപം തള്ളാനും സ്വർണക്കടത്ത് കേസ് പ്രതികളുമായി ബന്ധമില്ലെന്ന് വിശദീകരിക്കാനും സ്പീക്കർ നിർബന്ധിതനായി.
സ്പീക്കർക്ക് മറുപടി നൽകുമെന്ന പ്രതിപക്ഷനേതാവിെൻറ പ്രസ്താവന മൂന്നാംഘട്ട വോെട്ടടുപ്പും ആരോപണത്താൽ കൊഴുക്കുമെന്ന സൂചനയാണ് നൽകുന്നത്. ഭരണഘടന പദവി വഹിക്കുന്ന സ്ഥാനത്തിരിക്കുന്ന ആൾെക്കതിരായ ആരോപണം ഗൗരവതരമാണെന്ന് പറയുന്ന പ്രതിപക്ഷത്തിെൻറ ലക്ഷ്യം സ്പീക്കറുടെ രാജിയാണ്. പരാതിയുമായി ഗവർണറെ സമീപിക്കുന്നത് സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കാനാണ്. ധനമന്ത്രിക്കെതിരായ ചട്ടലംഘന പരാതിയടക്കം നിയമസഭ പരിഗണിക്കാനിരിക്കെയാണ് സ്പീക്കറെ സംശയനിഴലിൽ നിർത്തുന്നത്.
ഭരണഘടന പദവിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നെന്ന പ്രതിരോധ വാദമാണ് എൽ.ഡി.എഫിേൻറത്. ഒാരോദിവസവും ഒാരോ ആരോപണം ഉന്നയിക്കുന്നെന്ന വിമർശനത്തിലൂടെ പ്രതിപക്ഷനേതാവിെൻറ വിശ്വാസ്യത ചോദ്യംചെയ്യുക കൂടിയാണ് സി.പി.എം. പ്രതി മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴി എങ്ങനെ പുറത്തുവന്നെന്നും അവർ ചോദിക്കുന്നു.
അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത ചോദ്യംചെയ്യുകയും പ്രതിപക്ഷ കക്ഷികളുമായുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് ചോദ്യമുയർത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം കേന്ദ്ര ഏജൻസികളുടെ അന്വേഷണം വിപുലമാകുന്നതിൽ ഭരണനേതൃത്വത്തിന് ആശങ്കയുണ്ട്.മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെ ഇ.ഡി ചോദ്യം ചെയ്യാനിരിക്കെ പ്രതിപക്ഷത്തിന് മുൻതൂക്കം ലഭിക്കാതെ നോക്കുകയെന്ന വെല്ലുവിളിയാണ് ഭരണപക്ഷത്തിന് മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.