Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ച് വയസ്സുകാരിക്ക്...

അഞ്ച് വയസ്സുകാരിക്ക് പീഡനം പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

text_fields
bookmark_border
പ്രതി ദിനേശൻ
cancel
camera_alt

പ്രതി ദിനേശൻ

കോ​ഴി​ക്കോ​ട്: ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ടു​ത്തു​കൊ​ണ്ടു​പോ​യി അ​ഞ്ചു വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക്ക് 20 കൊ​ല്ലം ക​ഠി​ന​ത​ട​വും 2,80,000 പി​ഴ​യും ശി​ക്ഷ. ന​രി​ക്കു​നി, വ​രി​ങ്ങ​ലോ​റ​മ്മേ​ൽ ദി​നേ​ശ​നെ​യാ​ണ് (50) കോ​ഴി​ക്കോ​ട് അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി രാ​ജീ​വ് ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ൽ മൊ​ത്തം 57 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും വി​ധി​ച്ചെ​ങ്കി​ലും ത​ട​വ് ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ സം​ഖ്യ​യി​ൽ​നി​ന്ന് 200000 രൂ​പ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു വ​ർ​ഷ​വും 10 മാ​സ​വും കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​ആ​ർ.​എ​ൻ. ര​ഞ്ജി​ത്ത് ഹാ​ജ​രാ​യി. കൊ​ടു​വ​ള്ളി പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ എം.​പി രാ​ജേ​ഷ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ എ.​എ​സ്.​ഐ സ​ജീ​വ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ റ​ഹിം, ലേ​ഖ എ​ന്നി​വ​ർ അ​ന്വേ​ഷി​ച്ചു. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​സി. സി​ന്ധു, എം.​സി. ബി​ജു എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsaccusedrigorous imprisonment
News Summary - Accused of molesting five-year-old girl gets 20 years rigorous imprisonment and fine
Next Story