സ്വർണവും പണവും കവർന്ന പ്രതികൾ പിടിയിൽ
text_fieldsകോന്നി: തേക്കുതോട്ടിൽ വീട്ടിൽ കയറി മോഷണം നടത്തിയ സംഭവത്തിൽ രണ്ടുപേരെ തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചെന്നീർക്കര കൂട്ടുമുറിയിൽ വീട്ടിൽ അനീഷ് പി. ഗോപാലകൃഷ്ണൻ (31), തേക്കുതോട് വെട്ടുവേലി പറമ്പിൽ രാജേഷ് കുമാർ (39) എന്നിവരെയാണ് തണ്ണിത്തോട് പൊലീസ് പിടികൂടിയത്.
കന്യാകുമാരിയിൽനിന്നാണ് അനീഷ് പി. ഗോപാലകൃഷ്ണൻ പിടിയിലായത്. രാജേഷ് കുമാറിനെ തേക്കുതോട്ടിൽനിന്നും പിടികൂടുകയായിരുന്നു. കവിങ്ങിനാകുഴിയിൽ വത്സല രവീന്ദ്രന്റെ വീട്ടിൽനിന്നാണ് മോഷ്ടാക്കൾ സ്വർണവും പണവും അപഹരിച്ചത്.
5500 രൂപയും 13 പവൻ സ്വർണവും നഷ്ടപ്പെട്ടിരുന്നു. അടുക്കളയുടെ കതക് തുറന്നാണ് പ്രതികൾ മോഷണം നടത്തിയത്. മോഷണം നടത്തിയശേഷം അനീഷ് കന്യാകുമാരിയിലേക്ക് കടക്കുകയും ചെയ്തു.
എന്നാൽ, പരിസരവാസികൾ പ്രതികളെ വീടിനുസമീപത്ത് കണ്ടതായി പൊലീസിന് മൊഴി നൽകിയിരുന്നു. അന്വേഷണത്തിൽ രാജേഷ് കുമാറിനെ പിടികൂടുകയും തുടർന്ന് അനീഷിനെ കന്യാകുമാരിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.